< Back
Cricket
നിക്കോളാസ് പൂരൻ വിവാഹിതനായി; വധു അലീസ മിഗ്വെൽ
Cricket

നിക്കോളാസ് പൂരൻ വിവാഹിതനായി; വധു അലീസ മിഗ്വെൽ

Sports Desk
|
1 Jun 2021 10:34 AM IST

ഇരുപത്തഞ്ചുകാരനായ പൂരൻ ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സ് താരമാണ്

വെസ്റ്റിൻഡീസ് ക്രിക്കറ്റർ നിക്കോളാസ് പൂരൻ വിവാഹിതനായി. ദീർഘകാല സുഹൃത്ത് അലീസ മിഗ്വെലിനെയാണ് പൂരൻ മിന്നുകെട്ടിയത്. വിവാഹച്ചിത്രങ്ങൾ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. കഴിഞ്ഞ നവംബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.

'ജീവിതത്തിൽ യേശു പല അനുഗ്രഹങ്ങളും നൽകിയിട്ടുണ്ട്. നിന്നെ ജീവിതപങ്കാളിയായി ലഭിച്ചതാണ് ഏറ്റവും വലുത്. മിസ്റ്റർ ആന്റ് മിസിസ് പൂരൻ, സ്വാഗതം' - എന്നാണ് താരം ട്വിറ്ററിൽ കുറിച്ചത്.

ഇരുപത്തഞ്ചുകാരനായ പൂരൻ ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സ് താരമാണ്. വെസ്റ്റിൻഡീസിനു വേണ്ടി 28 ഏകദിനങ്ങളും 27 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 27 ഏകദിനങ്ങളിൽനിന്ന് ഒരു സെഞ്ചുറിയും ഏഴ് അർധസെഞ്ചുറികളും സഹിതം 49.10 ശരാശരിയിൽ 982 റൺസ് നേടി. 24 ട്വന്റി20 ഇന്നിങ്‌സുകളിൽനിന്ന് രണ്ട് അർധസെഞ്ചുറികൾ സഹിതം 19.60 ശരാശരിയിൽ 392 റൺസും സ്വന്തമാക്കിയിട്ടുണ്ട്.

Similar Posts