< Back
Cricket
ക്യാപ്റ്റനാവാൻ രോഹിത് ഇല്ല; ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയെ രഹാനെ നയിക്കും
Cricket

'ക്യാപ്റ്റനാവാൻ രോഹിത് ഇല്ല'; ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയെ രഹാനെ നയിക്കും

Web Desk
|
11 Nov 2021 7:20 PM IST

രോഹിത് ശർമ്മയെ കൂടാതെ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, റിഷഭ് പന്ത്, ഷർദുൽ താക്കൂർ എന്നിവർക്കും ടെസ്റ്റ് പരമ്പരയിൽ നിന്ന് വിശ്രമം അനുവദിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. രോഹിത് ശർമ്മയുടെ ജോലി ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ബി.സി.സി.ഐ താരത്തിന് വിശ്രമം അനുവദിക്കുന്നത്.

രോഹിത് ശർമ്മയെ കൂടാതെ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, റിഷഭ് പന്ത്, ഷർദുൽ താക്കൂർ എന്നിവർക്കും ടെസ്റ്റ് പരമ്പരയിൽ നിന്ന് വിശ്രമം അനുവദിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

കൂടാതെ ആദ്യ ടെസ്റ്റ് മത്സരത്തിൽ നിന്ന് ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. വിരാട് കോഹ്ലിയുടെ അഭാവത്തിൽ അജിങ്ക രഹാനെയാവും ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ടീമിനെ നയിക്കുക. രണ്ടാം ടെസ്റ്റിൽ വിരാട് കോഹ്ലി ടീമിൽ തിരിച്ചെത്തും. നേരത്തെ ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിൽ വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചിരുന്നു. താരത്തിന്റെ അഭാവത്തിൽ രോഹിത് ശർമ്മയാവും ടി20 പരമ്പരയിൽ ഇന്ത്യൻ ടീമിനെ നയിക്കുക.

Similar Posts