< Back
Cricket
Pakistan Cricketer Mohammad Rizwan Prays On US Street, Video Goes Viral
Cricket

യു.എസിലെ തെരുവിൽ നമസ്‌കരിച്ച് പാക് ക്രിക്കറ്റർ മുഹമ്മദ് റിസ്‌വാൻ, വീഡിയോ വൈറൽ

Sports Desk
|
6 Jun 2023 9:36 PM IST

ഒഡിഷയിലെ ബാലസോറിൽ ട്രെയിനപകടത്തിൽ മരിച്ചവർക്ക് റിസ്‌വാൻ അന്ത്യാജ്ഞലി അർപ്പിച്ചിരുന്നു

യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ തെരുവിൽ നമസ്‌കരിച്ച് പാകിസ്താൻ ക്രിക്കറ്റ് താരം മുഹമ്മദ് റിസ്‌വാൻ. ബോസ്റ്റണിലെ തെരുവിൽ നിസ്‌ക്കാരപ്പായ വിരിച്ച് നമസ്‌കരിക്കുന്ന വീഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. തൊട്ടടുത്തായി താരം സഞ്ചരിച്ച കാർ നിർത്തിയിട്ടതും വീഡിയോയിൽ കാണാം. യാത്രക്കിടെ നമസ്‌കരിക്കാനായി വാഹനം നിർത്തുകയായിരുന്നു. ഹാർവാർഡ് ബിസിനസ് സ്‌കൂളിലെ എക്‌സിക്യൂട്ടീവ് എഡ്യൂക്കേഷൻ പ്രോഗ്രാമിൽ പങ്കെടുക്കാൻ പാക് ടീമിലെ സഹതാരമായ ബാബർ അസമിനൊപ്പം എത്തിയാതാണ് റിസ്‌വാനെന്ന് ക്രിക്ക് ട്രാക്കർ റിപ്പോർട്ട് ചെയ്തു.

ഈയടുത്ത് ഒഡിഷയിലെ ബാലസോറിൽ ട്രെയിനപകടത്തിൽ മരിച്ചവർക്ക് റിസ്‌വാൻ അന്ത്യാജ്ഞലി അർപ്പിച്ചിരുന്നു.

ഹാർവാർഡ് ബിസിനസ് സ്‌കൂളിലെ എക്‌സിക്യൂട്ടീവ് എഡ്യൂക്കേഷൻ പ്രോഗ്രാമിൽ പാക് താരങ്ങൾക്ക് പുറമേ കാക, ജെറാർഡ് പിക്വ, ക്രിസ് പോൾ, പോൾ ഗാസോൾ തുടങ്ങിയവർ പങ്കെടുത്തു. ഏഷ്യാകപ്പും ഏകദിന ലോകകപ്പുമാണ് വരാനിരിക്കുന്ന പ്രധാന ക്രിക്കറ്റ് ടൂർണമെൻറുകൾ.

Pakistan Cricketer Mohammad Rizwan Prays On US Street, Video Goes Viral

Similar Posts