< Back
Cricket
cricket news
Cricket

ടോസ് നേടിയ പാകിസ്താൻ ബാറ്റിങ് തുടങ്ങി; ലൈനപ്പിൽ മാറ്റമില്ലാതെ ടീം ഇന്ത്യ

Sports Desk
|
23 Feb 2025 3:03 PM IST

ദുബൈ: ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ പാകിസ്താൻ ബാറ്റിങ് തെരഞ്ഞെടുത്തു. ​ആദ്യ മത്സരത്തിൽ ബംഗ്ല​ാദേശിനെതിരെ ഇറങ്ങിയ ടീമിൽ നിന്നും മാറ്റമില്ലാതെയാണ് ഇന്ത്യ കളത്തിലിറങ്ങിയത്.

ബാറ്റിങ് തുടങ്ങിയ പാകിസ്താൻ അഞ്ചോവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 25 റൺസ് എന്ന നിലയിലാണ്. ബാബർ അസമും ഇമാമുൽ ഹഖുമാണ് ക്രീസിൽ. മുഹമ്മദ് ഷമി എറിഞ്ഞ ആദ്യ ഓവറിൽ തന്നെ അഞ്ചു വൈഡുകൾ പിറന്നു.

ഇന്ത്യൻ ടീം: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്‍ലി, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, കെഎൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, ഹർഷിത് റാണ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്

പാകിസ്താൻ: ഇമാമുൽ ഹഖ്, ബാബർ അസം, സൗദ് ഷക്കീൽ, മുഹമ്മദ് റിസ്‍വാൻ, സൽമാൻ ആഗ, തയ്യബ് താഹിർ, ഖുഷ്ദിൽ ഷാ, ഷഹീൻ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്, അബ്രാർ അഹ്മദ്

Similar Posts