< Back
Cricket
ടെസ്റ്റ് കാണാനും ആളുകളെത്തുന്നു; ഹൈദരാബാദിലെ കണക്കുകൾ ഇങ്ങനെ...
Cricket

ടെസ്റ്റ് കാണാനും ആളുകളെത്തുന്നു; ഹൈദരാബാദിലെ കണക്കുകൾ ഇങ്ങനെ...

Web Desk
|
28 Jan 2024 3:07 PM IST

ആദ്യ മൂന്ന് ദിവസത്തെ കണക്കുകൾ നൽകുന്ന സൂചന, ടെസ്റ്റ് ക്രിക്കറ്റിനെ ആവേശപൂർവം ആളുകൾ സ്വീകരിക്കുന്നുവെന്നാണ്.

ഹൈദരാബാദ്: ടെസ്റ്റ് ക്രിക്കറ്റ് കാണാൻ ആളുകൾ കുറവെന്ന പ്രചാരങ്ങൾക്ക് ഹൈദരാബാദിൽ നിന്ന് മറുപടി. ആദ്യ മൂന്ന് ദിവസത്തെ കണക്കുകൾ നൽകുന്ന സൂചന, ടെസ്റ്റ് ക്രിക്കറ്റിനെ ആവേശപൂർവം ആളുകൾ സ്വീകരിക്കുന്നുവെന്നാണ്.

ഇംഗ്ലണ്ട് ബാറ്റിങിന് ഇറങ്ങിയിട്ടും ആദ്യ ദിനം 23,000 ആളുകളാണ് കളി കാണാൻ ഹൈദരാബാദിലെ രാജീവ് ഗാന്ധി ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് എത്തിയത്.

രണ്ടാം ദിനം ആളുകളുടെ എണ്ണം കൂടി. 32,000ത്തിലധികം ആളുകളാണ് എത്തിയത്. ഇന്ത്യയുടെ ബാറ്റിങ് രണ്ടാം ദിനത്തിലായിരുന്നു. മൂന്നാം ദിനം രണ്ടാം ദിനത്തെ അപേക്ഷിച്ച് കുറഞ്ഞെങ്കിലും 25000ത്തിലധികം ആളുകൾ എത്തി. ഞായറാഴ്ചയായാ നാലാം ദിനവും സ്റ്റേഡിയത്തിൽ ആളുണ്ട്.

ആരാധക പിന്തുണയുള്ള വിരാട് കോഹ്ലി കൂടി ഉണ്ടായിരുന്നുവെങ്കില്‍ കാണികള്‍ ഇനിയും കൂടിയേനെ എന്നാണ് വിലയിരുത്തല്‍. ടെസ്റ്റ് ക്രിക്കറ്റ് വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് എന്ന വിലയിരുത്തലുകളും വിമര്‍ശനവും ഒരുവശത്ത് സജീവമയിരിക്കെയാണ് ഇക്കണക്കുകള്‍.

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 231 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നാലാം ദിനം ചായക്ക് പിരിയുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സെന്ന നിലയില്‍. ഏഴു വിക്കറ്റ് ശേഷിക്കേ ജയിക്കാന്‍ ഇന്ത്യയ്ക്ക് 136 റണ്‍സ് കൂടി വേണം. കെ.എല്‍ രാഹുല്‍ (21*), അക്ഷര്‍ പട്ടേല്‍ (17*) എന്നിവരാണ് ക്രീസില്‍.

Related Tags :
Similar Posts