< Back
Cricket
പുൾ ഷോട്ടിന് ശ്രമിച്ചു, അടിതെറ്റി വീണു;  പൃഥ്വി ഷായുടെ അപ്രതീക്ഷിത പുറത്താകൽ
Cricket

പുൾ ഷോട്ടിന് ശ്രമിച്ചു, അടിതെറ്റി വീണു; പൃഥ്വി ഷായുടെ അപ്രതീക്ഷിത പുറത്താകൽ

Web Desk
|
5 Aug 2023 5:53 PM IST

നോർത്താംപ്ടൺഷയറിനെതിരായ അരങ്ങേറ്റ മത്സരത്തിലായിരുന്നു പൃഥ്വി ഷാ അടിതെറ്റി സ്റ്റമ്പിലോട്ട് വീണത്.

ലണ്ടന്‍: ഇംഗ്ലണ്ട് കൗണ്ടി ചാമ്പ്യൻഷിപ്പിൽ വിചിത്രമായ രീതിയിൽ പുറത്തായി ഇന്ത്യയുടെ ഓപ്പണർ പൃഥ്വി ഷാ. നോർത്താംപ്ടൺഷയറിനെതിരായ അരങ്ങേറ്റ മത്സരത്തിലായിരുന്നു പൃഥ്വി ഷാ അടിതെറ്റി സ്റ്റമ്പിലോട്ട് വീണത്.

34 റൺസെടുത്ത് നിൽക്കെവയാണ് താരം ഹിറ്റ് വിക്കറ്റിലൂടെ പുറത്തായത്. ഗ്ലോസെസ്റ്റർഷയറിനെതിരെയായിരുന്നു മത്സരം. നന്നായി ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു പൃഥ്വി ഷായുടെ അപ്രതീക്ഷിത പുറത്താകൽ. ഷോട്ട് പന്തിനെ പുൾഷോട്ടിന് ശ്രമിച്ചതായിരുന്നു പൃഥ്വി ഷാ. പോൾ വാൻ മീകെരെനയിരുന്നു ബൗളർ. പന്ത് ബാറ്റിൽ കണക്ട് ചെയ്യാൻ പൃഥ്വി ഷായ്ക്കായില്ല. ഇതോടെ താരത്തിന്റെ ബാലൻസ് നഷ്ടപ്പെട്ടു.

വീഴ്ചയിൽ സ്റ്റമ്പും വീണു. കൗണ്ടി ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിലൂടെയൊക്കെ ഫോം തെളിയിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കയറിപ്പറ്റാനുള്ള ശ്രമത്തിലാണ് പൃഥ്വി ഷാ. 2021 ജൂലൈയിൽ ശ്രീലങ്കയ്‌ക്കെതിരെയാണ് താരം അവസാനമായി കളിച്ചത്. ഈ വർഷം ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലും താരം ഇന്ത്യൻ ടീമിനൊപ്പമുണ്ടായിരുന്നു. ഐ.പി.എല്ലിൽ ഡൽഹി കാപിറ്റൽസ് താരമായ പൃഥ്വി ഷായ്ക്ക് കഴിഞ്ഞ സീസണും നിരാശാജനകമായിരുന്നു.

Similar Posts