< Back
Cricket
അവര്‍ പ്രതികരിച്ചു, ചാമ്പ്യന്മാരെപ്പോലെ നമ്മള്‍ തിരിച്ചും; വൈറലായി ദ്രാവിഡിന്‍റെ വാക്കുകള്‍, വീഡിയോ
Cricket

അവര്‍ പ്രതികരിച്ചു, ചാമ്പ്യന്മാരെപ്പോലെ നമ്മള്‍ തിരിച്ചും; വൈറലായി ദ്രാവിഡിന്‍റെ വാക്കുകള്‍, വീഡിയോ

Web Desk
|
21 July 2021 6:08 PM IST

ബിസിസിഐയാണ് വീഡിയോ പങ്കിട്ടത്

ശ്രീലങ്കക്കെതിരെ രണ്ടാം ഏകദിനത്തില്‍ തോല്‍വിക്ക് മുന്നില്‍ നിന്നും ഇന്ത്യ ജയം പിടിച്ചെടുത്തപ്പോള്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ നേര്‍ക്കാണ് കയ്യടി ഉയര്‍ന്നത്. പരമ്പര ജയം ഉറപ്പിച്ചതിന് ശേഷം ദ്രാവിഡിന്‍റെ ഡ്രസിങ് റൂമിലെ പ്രസംഗമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നത്.

''അവര്‍ പ്രതികരിച്ചു. നമ്മള്‍ പ്രതിസന്ധി ഘട്ടത്തില്‍ ജയിക്കാന്‍ വഴി കണ്ടെത്തി ചാമ്പ്യന്‍ ടീമിനെ പോലെ തിരിച്ച് പ്രതികരിച്ചു. അതിശയകരമായ ജയം'' ദ്രാവിഡ് പറയുന്നു. ബിസിസിഐയാണ് ഡ്രസിങ് റൂമിലെ വീഡിയോ പങ്കുവെച്ചത്.

ബിസിസിഐയാണ് വീഡിയോ പങ്കിട്ടത്. ദ്രാവിഡിന്‍റെ ഡ്രസിങ് റൂമിലെ പ്രസംഗത്തിനൊപ്പം സൂര്യകുമാര്‍ യാദവ്, ദീപക് ചഹാര്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരും വീഡിയോയില്‍ സംസാരിക്കുന്നു. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സില്‍ തളര്‍ന്നിരിക്കുമ്പോഴാണ് ഇന്ത്യ തിരികെ കയറിയത്. എട്ടാം വിക്കറ്റില്‍ ഭുവിയും ചഹാറും ചേര്‍ന്ന് നേടിയ 84 റണ്‍സ് കൂട്ടുകെട്ടാണ് ഇവിടെ ഇന്ത്യയെ തുണച്ചത്.

Similar Posts