< Back
Cricket
അവർ വെറുപ്പ് ഉള്ളിൽ നിറഞ്ഞവരാണ്, മാപ്പ് കൊടുത്തേക്കൂ; കോഹ്ലിക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി
Cricket

'അവർ വെറുപ്പ് ഉള്ളിൽ നിറഞ്ഞവരാണ്, മാപ്പ് കൊടുത്തേക്കൂ'; കോഹ്ലിക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി

Web Desk
|
2 Nov 2021 8:02 PM IST

മുഹമ്മദ് ഷമിയെ പിന്തുണച്ചതിന്റെ പേരിലായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ 10 മാസം മാത്രം പ്രായമായ മകൾക്ക് നേരെ ബലാത്സംഗ ഭീഷണി ഉണ്ടായത്

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇത്തരക്കാർ വെറുപ്പ് ഉള്ളിൽ നിറഞ്ഞവരാണ് സ്‌നേഹം എന്താണെന്ന് അറിയില്ല. അവർക്ക് മാപ്പു നൽകിയേക്കൂ...രാഹുൽ ട്വീറ്റ് ചെയ്തു.

പ്രിയ വിരാട്... അവർ വെറുപ്പ് ഉളളിൽ നിറഞ്ഞവരാണ്. കാരണം അവർക്ക് ആരും സ്‌നേഹം നൽകുന്നില്ല. അവർക്ക് മാപ്പു നൽകൂ. നിങ്ങൾ ടീമിനെ സംരക്ഷിക്കൂ.. രാഹുൽ ട്വീറ്റിൽ പറയുന്നു.

മുഹമ്മദ് ഷമിയെ പിന്തുണച്ചതിന്റെ പേരിലായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ 10 മാസം മാത്രം പ്രായമായ മകൾക്ക് നേരെ ബലാത്സംഗ ഭീഷണി ഉണ്ടായത്. സമൂഹമാധ്യമങ്ങളിലൂടെ ബലാത്സംഗ ഭീഷണി ഉയർന്ന സംഭവത്തിൽ ഡൽഹി വനിതാ കമ്മിഷൻ ഇടപെട്ടു. ഡൽഹി പൊലീസിന് വനിതാ കമ്മിഷൻ നോട്ടീസ് അയച്ചു.

ഈ ട്വീറ്റ് നീക്കം ചെയ്‌തെങ്കിലും ഇതിന്റെ സ്‌ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ട്വന്റി20 ലോകകപ്പിൽ പാകിസ്ഥാനോട് ഇന്ത്യ തോറ്റതിന് പിന്നാലെയാണ് മുഹമ്മദ് ഷമിയുടെ മതത്തിലേക്ക് ചൂണ്ടി സമൂഹമാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണങ്ങൾ നടന്നത്.

Similar Posts