< Back
Cricket
ഇനി പിങ്കാണ് മെയിൻ; രാജസ്ഥാൻ റോയൽസ് പുതിയ ജേഴ്‌സി പുറത്തിറക്കി
Cricket

ഇനി പിങ്കാണ് മെയിൻ; രാജസ്ഥാൻ റോയൽസ് പുതിയ ജേഴ്‌സി പുറത്തിറക്കി

Web Desk
|
15 March 2022 5:37 PM IST

മാർച്ച് 29 ന് സൺറൈസേഴ്‌സ് ഹൈദരാബാദുമായാണ് രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരം.

ഐപിഎൽ 2022 സീസണിന് മുന്നോടിയായി രാജസ്ഥാൻ റോയൽസ് അവരുടെ പുതിയ ജേഴ്‌സി പുറത്തിറക്കി. ആദ്യ സീസണിലെ ചാമ്പ്യൻമാരായത് മുതൽ അവർ കൊണ്ടുനടക്കുന്ന നീല നിറത്തിന് ഇത്തവണ പ്രാമുഖ്യം കുറവാണ്.

പിങ്ക് കളറിനാണ് പുതിയ കിറ്റിൽ പ്രാമുഖ്യം. എന്നിരുന്നാലും നീല നിറത്തെ പൂർണമായും ഒഴിവാക്കിയിട്ടില്ല. ടീമിന്റെ പ്രധാന സ്‌പോൺസറായ പ്രീമിയം ഡ്രൈ ഫ്രൂട്ട് ഹാപ്പിലിയോയുടെയും മറ്റു സ്‌പോൺസർമാരായ ഡോളർ, ജിയോ, റെഡ് ബുൾ എന്നിവയുടെല്ലാം ലോഗോകളും ജേഴ്‌സിയിലുണ്ട്.

റെഡ് ബുള്ളിന്റെ സ്റ്റണ്ട് റൈഡറായ റോബി മാഡിസൺ ഗ്രൗണ്ടിൽ അതിക്രമിച്ചു കയറി നായകനായ സഞ്ജു സാംസണിനും സ്പിന്നർ യുസ്‌വേന്ദ്ര ചഹലിനും ജേഴ്‌സി സെപ്ഷ്യൽ ഡെലിവറിയായി നൽകുന്ന രീതിയിലാണ് ജേഴ്‌സി പുറത്തിറക്കുന്ന വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്.


മാർച്ച് 29 ന് സൺറൈസേഴ്‌സ് ഹൈദരാബാദുമായാണ് രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരം.

Similar Posts