< Back
Cricket

Cricket
രഞ്ജി ട്രോഫി; കേരളത്തിന് ഏഴ് വിക്കറ്റിന്‍റെ തോൽവി
|6 Jan 2023 6:16 PM IST
തോറ്റെങ്കിലും ഗ്രൂപ്പ് സിയിൽ കേരളം തന്നെയാണ് ഒന്നാമത്
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഗോവക്കെതിരെ കേരളത്തിന് ഏഴു വിക്കറ്റിന്റെ തോൽവി. കേരളം ഉയർത്തിയ 155 റൺസ് വിജയ ലക്ഷ്യം രണ്ടാം ഇന്നിങ്‌സിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഗോവ മറികടന്നു. ഇഷാൻ ഗഡേക്കറിന്റെ അർധ സെഞ്ച്വറിയുടെ മികവിലാണ് ഗോവയുടെ തകർപ്പൻ വിജയം. നേരത്തേ ഒന്നാമിന്നിങ്‌സിലും ഇഷാന്‍ സെഞ്ച്വറി നേടിയിരുന്നു. ഇഷാന്‍ തന്നെയാണ് മാൻ ഓഫ് ദ മാച്ച്.
ഒന്നാം ഇന്നിങ്‌സിൽ കേരളം 265 റൺസെടുത്തിരുന്നെങ്കിൽ രണ്ടാം ഇന്നിങ്‌സിൽ വെറും 200 റൺസിലൊതുങ്ങി. 138 പന്തിൽ 70 റൺസെടുത്ത രോഹൻ പ്രേമായിരുന്നു രണ്ടാം ഇന്നിങ്‌സിലും കേരളത്തിന്റെ ടോപ് സ്‌കോറർ.
തോറ്റെങ്കിലും ഗ്രൂപ്പ് സിയിൽ കേരളം തന്നെയാണ് ഒന്നാമത്. നാല് കളികളിൽ നിന്ന് കേരളത്തിന് 13 പോയിന്റുണ്ട്. ഛത്തീസ്ഗഢും കർണാടകയും തൊട്ട് പിന്നാലെയുണ്ട്.