< Back
Cricket
salman nizar
Cricket

രഞ്ജി ട്രോഫി: ഒറ്റക്ക് പൊരുതി കേരളത്തെ രക്ഷിച്ച് സൽമാൻ നിസാർ

Sports Desk
|
10 Feb 2025 6:20 PM IST

പുനെ: ജമ്മു കശ്മീരിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് രക്ഷകനായി സൽമാൻ നിസാർ. 112 റൺസ് നേടി പുറത്താകാതെ നിന്ന സൽമാന്റെ മികവിൽ കേരളം ഒരു റൺസിന്റെ ലീഡുമായാണ് ആദ്യ ഇന്നിങ്സ് അവസാനിച്ചത്.

ആദ്യ ഇന്നിങ്സിൽ കശ്മീർ നേടിയ 280 റൺസ് പിന്തുടർന്ന കേരളം 200ന് 9 എന്ന നിലയിലായിരുന്നു. എന്നാൽ പതിനൊന്നാമനായി ക്രീസിലെത്തിയ ബേസിൽ തമ്പിയെയും കൂട്ടുപിടിച്ച് സൽമാൻ കേരളത്തെ 281 റൺസിലെത്തിച്ചു. പത്താം വിക്കറ്റായി ബേസിൽ തമ്പി (15) പുറത്താകുമ്പോൾ 112 റൺസുമായി ഒരറ്റത്ത് സൽമാൻ പുറത്താകാതെ നിന്നു. 132 പന്തുകൾ നേരിട്ട സഖ്യം അവസാന വിക്കറ്റിൽ 81 റൺസാണ് കൂട്ടിച്ചേർത്തത്.

67 റൺസെടുത്ത ജലജ് സ​ക്സേനയും കേരളത്തിനായി തിളങ്ങി. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തുടങ്ങിയ കശ്മീർ മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോൾ 180ന് മൂന്ന് എന്ന നിലയിലാണ്. പരസ് ദോഗ്രയും (73), കനയ്യ വധ്വാനുമാണ് (42) ക്രീസിലുള്ളത്.

Similar Posts