< Back
Cricket
ബാഴ്‌സയ്ക്ക് സമനില, ജയത്തോടെ റയൽ മാഡ്രിഡ് ലീഗിൽ ഒന്നാമത്
Cricket

ബാഴ്‌സയ്ക്ക് സമനില, ജയത്തോടെ റയൽ മാഡ്രിഡ് ലീഗിൽ ഒന്നാമത്

Web Desk
|
7 Nov 2021 8:01 AM IST

തുടർച്ചയായ നാലാം തവണയാണ് ബാഴ്സ ജയം കാണാതെ കളി അവസാനിപ്പിക്കുന്നത്

സ്പാനിഷ് ലാലീഗയിൽ റയൽ മാഡ്രിഡിന് ജയം. റയോ വല്ലകാന്യോയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്. ജയത്തോടെ പോയിന്റ് പട്ടികയിൽ മാഡ്രിഡ് ഒന്നാം സ്ഥാനത്തെത്തി. മറ്റൊരു മത്സരത്തിൽ ബാഴ്സലോണയെ സെൽറ്റ വിഗോ സമനിലയിൽ തളച്ചു.

ആദ്യ പകുതിയിൽ മൂന്നു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് സെൽറ്റയുടെ അതിശയകരമായ മുന്നേറ്റം. തുടർച്ചയായ നാലാം തവണയാണ് ബാഴ്സ ജയം കാണാതെ കളി അവസാനിപ്പിക്കുന്നത്.

12 മത്സരങ്ങളിൽ നിന്ന് 27 പോയിന്റുമായി റയൽ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ നിലവിലെ ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ മാഡ്രിഡ് 11 മത്സരങ്ങളിൽ നിന്ന് 22 പോയിന്റുമായി നാലാം സ്ഥാനത്താണ്. സൂപ്പർതാരം മെസി ക്ലബ് വിട്ടതിന് ശേഷം മോശം ഫോമിലാണ് ബാഴ്‌സലോണ. 12 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുള്ള ബാഴ്‌സ പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്.

Similar Posts