< Back
Cricket
എടുത്തത് കടുത്ത തീരുമാനം, എല്ലാം ടീമിന്റെ ഭാവിയെ കരുതി: രോഹിതിനെ മാറ്റിയ തീരുമാനത്തിൽ ജയവർധനെ
Cricket

'എടുത്തത് കടുത്ത തീരുമാനം, എല്ലാം ടീമിന്റെ ഭാവിയെ കരുതി': രോഹിതിനെ മാറ്റിയ തീരുമാനത്തിൽ ജയവർധനെ

Web Desk
|
20 Dec 2023 4:56 PM IST

'ആരാധകരുടെ പ്രതികരണം ന്യായമാണ്. എല്ലാവരും വികാരാധീനരാണെന്ന് ഞാൻ കരുതുന്നു'

മുംബൈ: രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ക്യാപ്റ്റനായി നിയമിച്ചത് കടുത്ത തീരുമാനമായിരുന്നുവെന്ന് ടീമിന്റെ ഗ്ലോബല്‍ ഹെഡ് മഹേള ജയവർധനെ.

ആരാധകരെപ്പോലെ തങ്ങള്‍ക്കും ഏറെ വിഷമമുണ്ടാക്കിയ കാര്യമായിരുന്നു രോഹിതിന്റെ മാറ്റമെന്നും എന്നാല്‍ ഫ്രാഞ്ചൈസിയുടെ ഭാവിയെ കരുതിയാണ് ഇത്തരമൊരു കടുത്ത തീരുമാനം എടുത്തതെന്നും മഹേള പറഞ്ഞു.

ക്യാപ്റ്റനെന്ന നിലയില്‍ പാണ്ഡ്യയുടെ മടങ്ങിവരവ് ആരാധക പ്രതിഷേധത്തിന് ഇടയാക്കിയെങ്കിലും രോഹിത് ടീമിന്റെ അവിഭാജ്യ ഘടകമായി തുടരുമെന്നും മഹേള കൂട്ടിച്ചേര്‍ത്തു.

''ഇതൊരു കടുത്ത തീരുമാനമായിരുന്നു, സത്യസന്ധമായി പറഞ്ഞാല്‍ ഇത് വൈകാരികമായിരുന്നു, ആരാധകകരുടെ പ്രതികരണം ന്യായമാണ്. എല്ലാവരും വികാരാധീനരാണെന്ന് ഞാന്‍ കരുതുന്നു, നമ്മള്‍ അതിനെയും ബഹുമാനിക്കണം. എന്നാല്‍ ഒരു ഫ്രാഞ്ചൈസി എന്ന നിലയില്‍ കടുത്ത തീരുമാനവും എടുക്കേണ്ടിവരും''- ജയവർധനെ പറഞ്ഞു.

സച്ചിന്‍ യുവാക്കള്‍ക്കൊപ്പം കളിച്ചിട്ടുണ്ട്. മറ്റൊരാളുടെ കീഴില്‍ അദ്ദേഹവും ടീമിനെ നേര്‍രേഖയിലൂടെ നയിച്ചിട്ടുണ്ടെന്നും പറഞ്ഞു. സമാന രീതിയിലുള്ള ഒരു പ്രവൃത്തിയാണ് ഇത്. തങ്ങള്‍ അടുത്ത സീസണിലേക്കാണ് നോക്കുന്നെതന്നും മുന്‍ ശ്രീലങ്കന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.

Similar Posts