
Ricky Ponting and Son Meet Virat Kohli
കോഹ്‌ലിയെ കണ്ട് സ്തംഭിച്ചുനിന്ന് പോണ്ടിംഗിന്റെ മകൻ, വീഡിയോ
|ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന ടി20 ലീഗായ ഐ.പി.എൽ ക്രിക്കറ്റ് ഇതിഹാസങ്ങളുടെ സംഗമ വേദി കൂടിയാണ്
ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന ടി20 ലീഗായ ഐ.പി.എൽ ക്രിക്കറ്റ് ഇതിഹാസങ്ങളുടെ സംഗമ വേദി കൂടിയാണ്. ബ്രയൻ ലാറ, സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി എന്നിവരൊക്കൊ ഓരോ ഫ്രാഞ്ചസികളുടെ ഭാഗമാണ്. ആസ്‌ത്രേലിയൻ ക്രിക്കറ്റ് ഇതിഹാസമായ റിക്കി പോണ്ടിംഗ് ഡൽഹി ക്യാപിറ്റൽസിന്റെ കോച്ചാണ്. ഇദ്ദേഹവും മകൻ ഫ്‌ളച്ചർ വില്യം പോണ്ടിംഗും ഇന്ത്യയുടെയും റോയൽ ചാലഞ്ചേഴ്‌സിന്റെയും സൂപ്പർ താരമായ വിരാട് കോഹ്‌ലിയെ കണ്ടുമുട്ടുന്ന വീഡിയോ ഈയിടെ വൈറലായിരിക്കുകയാണ്. ഡൽഹി ക്യാപിറ്റൽസ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ നാലു ലക്ഷത്തിലേറെ പേരാണ് കണ്ടിട്ടുള്ളത്.
കോഹ്‌ലിയും പോണ്ടിംഗും സംസാരിക്കുമ്പോൾ സ്തംഭിച്ചു നിൽക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. കോഹ്‌ലിയോട് സംസാരിക്കാൻ മകനെ പോണ്ടിംഗ് പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിലുണ്ട്.
അന്താരാഷ്ട്ര സെഞ്ച്വറികളുടെ എണ്ണത്തിൽ 2022 ഡിസംബറിൽ കോഹ്‌ലി പോണ്ടിംഗിനെ മറികടന്നിരുന്നു. ചിറ്റഗോങ്ങിൽ ബംഗ്ലാദേശിനെതിരെ നടന്ന അവസാന ഏകദിനത്തിലാണ് കോഹ്‌ലി 44ാമത് സെഞ്ച്വറി നേടിയത്. നൂറു സെഞ്ച്വറികൾ നേടിയ സച്ചിൻ ടെണ്ടുൽക്കർ മാത്രമാണ് കോഹ്‌ലിയുടെ മുമ്പിലുള്ളത്. മൂന്നു വർഷത്തെ ഇടവേളക്ക് ശേഷമാണ് കോഹ്‌ലി സെഞ്ച്വറി കണ്ടെത്തിയിരുന്നത്.
Ricky Ponting and Son Meet Virat Kohli, Video