< Back
Cricket
കമന്ററി ബോക്സിന്റെ ചില്ല് തകർത്ത റിങ്കു സിങിന്റെ കിടിലൻ സിക്‌സർ
Cricket

കമന്ററി ബോക്സിന്റെ ചില്ല് തകർത്ത റിങ്കു സിങിന്റെ കിടിലൻ സിക്‌സർ

Web Desk
|
13 Dec 2023 2:49 PM IST

രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും റിങ്കു സിങ്ങിന്റെ ഇന്നിങ്സ് ശ്രദ്ധേയമായിരുന്നു.

ക്യുബേറ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും റിങ്കു സിങ്ങിന്റെ ഇന്നിങ്സ് ശ്രദ്ധേയമായിരുന്നു. 39 പന്തില്‍ നിന്ന് 68 റണ്‍സ് ആണ് റിങ്കു അടിച്ചെടുത്തത്.

9 ഫോറും രണ്ട് സിക്‌സും റിങ്കുവിന്റെ ബാറ്റില്‍ നിന്ന് പറന്നപ്പോള്‍ അതിലൊന്ന് സ്റ്റേഡിയത്തിലെ മീഡിയാ ബോക്‌സിന്റെ ചില്ലും തകര്‍ത്തു. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ തരംഗമായി. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 19.3 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സാണെടുത്തത്.

മഴമൂലം ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 15 ഓവറില്‍ 152 റണ്‍സാക്കി മാറ്റി. തകര്‍പ്പന്‍ പ്രകടനം നടത്തിയ ദക്ഷിണാഫ്രിക്ക മത്സരത്തില്‍ ജയിച്ചു. ആദ്യമത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.

Similar Posts