< Back
Cricket
പന്തിന് പരിക്കോ? കാലിൽ ഐസ്പാക്ക് കെട്ടി ഡ്രസിങ് റൂമിൽ
Cricket

പന്തിന് പരിക്കോ? കാലിൽ ഐസ്പാക്ക് കെട്ടി ഡ്രസിങ് റൂമിൽ

Web Desk
|
17 Oct 2022 8:50 PM IST

പന്തിന്റെ വലത് കാലില്‍ ഐസ് പാക്ക് വെച്ചിരിക്കുന്ന ദൃശ്യങ്ങളാണ് വരുന്നത്. ആസ്ട്രേലിയക്കെതിരായ സന്നാഹ മത്സരത്തില്‍ പന്ത് കളിച്ചിരുന്നില്ല

മെല്‍ബണ്‍: ഇന്ത്യന്‍ താരം റിഷബ് പന്തിന് പരിക്കെന്ന് റിപ്പോര്‍ട്ടുകള്‍. സന്നാഹ മത്സരത്തിനിടയില്‍ ഡ്രസിങ് റൂമില്‍ ഇരിക്കുമ്പോഴുള്ള പന്തിന്റെ ചിത്രങ്ങളാണ് താരം പരിക്കിലേക്ക് വീണതായുള്ള സൂചനകള്‍ നല്‍കുന്നത്. പന്തിന്റെ വലത് കാലില്‍ ഐസ് പാക്ക് വെച്ചിരിക്കുന്ന ദൃശ്യങ്ങളാണ് വരുന്നത്. ആസ്ട്രേലിയക്കെതിരായ സന്നാഹ മത്സരത്തില്‍ പന്ത് കളിച്ചിരുന്നില്ല. അതേസമയം പന്തിന്റെ പരിക്ക് സംബന്ധിച്ച് ബിസിസിഐ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അതേസമയം സന്നാഹ മത്സരത്തില്‍ ആസ്ട്രേലിയക്കെതിരെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അവസാന ഓവറില്‍ ഒരു റണ്ണൗട്ട് ഉള്‍പ്പടെ തുടരെ നാല് വിക്കറ്റുകള്‍ വീഴ്ത്തിയ മുഹമ്മദ് ഷമിയുടെ പ്രകടനമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. ആറ് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 186 റണ്‍സെടുത്തു.

മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുക്കാനേ ഓസീസിനു സാധിച്ചുള്ളൂ. ആസ്‌ട്രേലിയയുടെ അവസാന 7 ബാറ്റേഴ്‌സും മടങ്ങിയത് സ്‌കോര്‍ രണ്ടക്കം കടത്താനാവാതെ. 54 പന്തില്‍ നിന്ന് 76 റണ്‍സ് എടുത്ത ആരോണ്‍ ഫിഞ്ച് ആണ് ആസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. 7 ഫോറും മൂന്ന് സിക്‌സും ഓസീസ് ക്യാപ്റ്റന്റെ ബാറ്റില്‍ നിന്ന് വന്നു.

Related Tags :
Similar Posts