< Back
Cricket

Cricket
27 കോടിയും പന്തിന് തന്നെ കിട്ടുമോ? നികുതി എത്ര പോകും? ; കണക്കുകൾ അറിയാം
|28 Nov 2024 4:00 PM IST
ജിദ്ദ: ജിദ്ദയിൽ കൊടിയിറങ്ങിയ ഐ.പി.എൽ ലേലത്തിൽ താരമായത് വിക്കറ്റ് കീപ്പർ ബാറ്ററായ റിഷഭ് പന്താണ്. 27 കോടിയെന്ന ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവുമുയർന്ന തുകക്കാണ് ലഖ്നൗ സൂപ്പർ ജയന്റ്സ് പന്തിനെ സ്വന്തമാക്കിയത്.
പന്തിന്റെ മുൻ ടീമായ ഡൽഹി ക്യാപിറ്റൽസും പന്തിന് പിന്നാലെ സജീവമായി രംഗത്തുണ്ടായിരുന്നു. പക്ഷേ ലഖ്നൗ 27 കോടിയെന്ന ഭീമൻ തുകപറഞ്ഞതോടെ ഡൽഹി പിൻമാറുകയായിരുന്നു. 2022ൽ കാറപകടത്തിൽ ഗുരുതരപരിക്കേറ്റതിനെ തുടർന്ന് ദീർഘകാലമായി കളത്തിന് പുറത്തായ പന്ത് ഈ വർഷമാണ് മടങ്ങിയെത്തിയത്.
പന്തിന് കിട്ടിയ 27 കോടിയും താരത്തിന് കിട്ടുമോ എന്നത് ക്രിക്കറ്റ് ആരാധകർക്കുള്ള സംശയമാണ്. ഇതിനെക്കുറിച്ചുള്ള കണക്കുകൾ ദേശീയ മാധ്യമങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്.
റിഷഭ് പന്തിന് കിട്ടിയ കരാർ : 27 കോടി
നികുതി അടവ്: 8.1 കോടി
താരത്തിന് ലഭിക്കുന്ന തുക: 18.9 കോടി (ഒരു സീസണ് മാത്രം)