< Back
Cricket
ഐപിഎൽ കളിക്കാൻ ഋഷഭ് പന്ത് ഉണ്ടാവില്ല: ഗാംഗുലി

ഋഷഭ് പന്ത്

Cricket

ഐപിഎൽ കളിക്കാൻ ഋഷഭ് പന്ത് ഉണ്ടാവില്ല: ഗാംഗുലി

Web Desk
|
11 Jan 2023 6:07 PM IST

ഡിസംബർ 30 ന് ഡൽഹി-ഹരിദ്വാർ ഹൈവേയിൽ പുലർച്ചെ 5.30ഓടെയാണ് അപകടം നടന്നത്

ന്യൂഡൽഹി: ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ഐപിഎൽ 2023 സീസണിൽ കളിക്കില്ലെന്ന് ബിസിസിഐ മുൻ പ്രസിഡണ്ടും ഡൽഹി ക്യാപിറ്റൽസന്റെ ഡയറക്ടറുമായ സൗരവ് ഗാംഗുലി. കഴിഞ്ഞ മാസമുണ്ടായ കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പന്ത് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ സാഹചര്യത്തിലാണ് പന്ത് ഐപിഎല്ലിൽ കളിക്കില്ലെന്ന് കാര്യം ഗാംഗുലി സ്ഥിരീകരിച്ചത്.

'പന്തിന്റെ അഭാവം ടീമിനെ വലിയ തിരിച്ചടിയാണെങ്കിലും വരുന്ന ഐപിഎല്ലിൽ മികച്ച പ്രകടനം ഡൽഹി ക്യാപിറ്റൽസ് നടത്തും', ഗാംഗുലി പറഞ്ഞു. അതേസമയം, പന്ത് കളിക്കളത്തിലേക്ക് എന്ന് തിരിച്ചെത്തുമെന്ന കാര്യം വ്യക്തമല്ല. ചുരുങ്ങിയത് എട്ട് മാസമെങ്കിലും സമയമെടുക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

അപകടത്തിൽ പന്തിന് നെറ്റിയിൽ രണ്ടിടത്ത് മുറിവുണ്ട്. വലതു കാൽമുട്ടിലെ ലിഗ്മെന്റ് ഇളകുകയും വലത് കൈത്തണ്ട, കണങ്കാൽ, കാൽവിരൽ എന്നിവയ്ക്കെല്ലാം പരിക്കേറ്റിട്ടുണ്ട്. പുറംഭാഗത്ത് തോലുരിഞ്ഞുള്ള പരിക്കുമുണ്ട്. ഡിസംബർ 30 ന് ഡൽഹി-ഹരിദ്വാർ ഹൈവേയിൽ പുലർച്ചെ 5.30ഓടെയാണ് അപകടം നടന്നത്. ഡിവൈഡറിൽ ഇടിച്ച കാർ കത്തിയമരുകയായിരുന്നു.

Similar Posts