< Back
Cricket
Cant say now whether he will play in 2027 World Cup; Rohit clarifies stance
Cricket

'2027 ഏകദിന ലോകകപ്പിൽ കളിക്കുമോയെന്ന് ഇപ്പോൾ പറയാനാവില്ല'; നിലപാട് വ്യക്തമാക്കി രോഹിത്

Sports Desk
|
10 March 2025 10:23 PM IST

ടീമിലെ ഐക്യമാണ് വിജയത്തിന് പിന്നിലെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു

ദുബൈ: ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിൽ ഏകദിന ക്രിക്കറ്റിൽ തുടർന്നും കളിക്കുമെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ പ്രഖ്യാപിച്ചിരുന്നു. വിരമിക്കൽ അഭ്യൂഹങ്ങൾ തള്ളിയായിരുന്നു ഹിറ്റ്മാന്റെ പ്രതികരണം. എന്നാൽ രണ്ട് വർഷങ്ങൾക്കപ്പുറം നടക്കുന്ന ഏകദിന ലോകകപ്പിൽ താനുണ്ടാകുമോയെന്ന കാര്യത്തിൽ ഇപ്പോൾ പറയാനാവില്ലെന്ന് രോഹിത് ജിയോ ഹോട്‌സ്റ്റാറിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

ഇപ്പോഴുള്ള മൊമെന്റുകൾ ആസ്വദിക്കുകയാണ് ലക്ഷ്യമെന്നും മറ്റു കാര്യങ്ങൾ ഇപ്പോൾ പ്രസക്തമല്ലെന്നും 37 കാരൻ പറഞ്ഞു. ''കുറേ കഴിഞ്ഞ് നടക്കുന്ന കാര്യങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത് ഗുണകരമാകില്ല. ഈ നിമിഷം നന്നായി കളിക്കുകയും ശരിയായ മാനസികാവസ്ഥ നിലനിർനിർത്താനുമാണ് ശ്രദ്ധ- രോഹിത് പറഞ്ഞു.

ടീമിന്റെ ഐക്യമാണ് കിരീടത്തിന് പിന്നിലെന്ന് പ്രതികരിച്ച രോഹിത്, വ്യക്തിഗത നേട്ടങ്ങൾക്കപ്പുറം കൂട്ടായ വിജയത്തിനായി ഏവരും പരിശ്രമിച്ചെന്നും കൂട്ടിചേർത്തു. ഫൈനലിൽ രോഹിത് ശർമയുടെ അർധ സെഞ്ച്വറി മികവിലാണ് ഇന്ത്യ ന്യൂസിലൻഡ് വിജയ ലക്ഷ്യം മറികടന്നത്. മൂന്ന് സിക്‌സറും ഏഴ് ഫോറും സഹിതം 76 റൺസ് നേടിയ ഹിറ്റ്മാൻ ഫൈനലിലെ താരവുമായിരുന്നു. ദുബൈ ഇന്റർ നാഷണൽ സ്റ്റേഡിയത്തിൽ കിവീസിനെ തോൽപിച്ച് മൂന്നാം ഐസിസി കിരീടമാണ് ഇന്ത്യ സ്വന്തമാക്കിയത്.

Similar Posts