< Back
Cricket
താങ്കള്‍ രാജ്യത്തിന്‍റെ അഭിമാനം ; ഗ്രാന്‍റ് മാസ്റ്റര്‍ പ്രജ്ഞാനന്ദക്ക് സച്ചിന്‍റെ അഭിനന്ദനം
Cricket

"താങ്കള്‍ രാജ്യത്തിന്‍റെ അഭിമാനം" ; ഗ്രാന്‍റ് മാസ്റ്റര്‍ പ്രജ്ഞാനന്ദക്ക് സച്ചിന്‍റെ അഭിനന്ദനം

Web Desk
|
22 Feb 2022 9:18 AM IST

എയർ തിങ് മാസ്‌റ്റേഴ്‌സ് ഓൺലൈൻ റാപ്പിഡ് ചെസ് ടൂർണമെന്റിൽ ലോകചാമ്പ്യൻ മാഗ്നസ് കാൾസനെ 16 കാരനായ പ്രജ്ഞാനന്ത അട്ടിമറിച്ചിരുന്നു

എയർ തിങ് മാസ്‌റ്റേഴ്‌സ് ഓൺലൈൻ റാപ്പിഡ് ചെസ് ടൂർണമെന്റിൽ ലോകചാമ്പ്യൻ മാഗ്നസ് കാൾസനെ അട്ടിമറിച്ച ഇന്ത്യൻ കൗമാര താരം ഗ്രാന്റ് മാസ്റ്റർ ആർ പ്രജ്ഞാനന്ദ ക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൾക്കറുടെ അഭിനന്ദനം. 16 വയസ്സുകാരൻ ഇത്രയും പരിജയസമ്പന്നനായൊരു താരത്തെ പരാജയപ്പെട്ടുത്തുന്നത് അത്ഭുതമാണെന്നും പ്രജ്ഞാനന്ദ രാജ്യത്തിന്റെ യശസ്സുയർത്തിയെന്നും സച്ചിൻ ട്വിറ്ററിൽ കുറിച്ചു.

"ഇത് മനോഹരമായൊരു വിജയമാണ്. ഒരു 16 വയസ്സുകാരൻ വളരെ പരിജയസമ്പന്നനായ മാഗ്നസ് കാൾസനെപ്പോലെ ഒരു താരത്തെ പരാജയപ്പെടുത്തുക എന്നത് അത്ഭുതമാണെന്ന് പറയാം. പ്രജ്ഞാനന്തക്ക് ഭാവിയിൽ ഇനിയുമൊരുപാട് ഉയരങ്ങൾ താണ്ടാനാവട്ടെ എന്ന് ആശംസിക്കുന്നു. രാജ്യത്തിന്റെ യശസ്സാണ് താങ്കൾ വാനോളമുയർത്തിയത്"- സച്ചിൻ കുറിച്ചു.

ടൂർണമെന്‍റിന്‍റെ എട്ടാം റൗണ്ടിലാണ് ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സണ് അടിതെറ്റിയത്. 39 നീക്കങ്ങൾക്കൊടുവിലാണ് പ്രജ്ഞാനന്ദയുടെ വിജയം. ടൂർണമെന്റിലെ പ്രജ്ഞാനന്ദയുടെ രണ്ടാം വിജയം കൂടിയാണിത്. ഇതിനുമുൻപ് ഒരു വിജയവും രണ്ട് സമനിലയും നാല് തോൽവിയുമാണ് പ്രജ്ഞാനന്ദ നേടിയത്.

ലെവ് ആരോനിയനെതിരെയാണ് ആദ്യ വിജയം. ലോകചാമ്പ്യൻഷിപ്പ് ഫൈനലിൽ കാൾസണോട് തോൽവി വഴങ്ങിയ നെപ്പോമ്നിയാച്ചിയാണ് നിലവിൽ ടൂർണമെന്റിൽ മുന്നിട്ടുനിൽക്കുന്നത്. 19 പോയന്റാണ് താരത്തിനുള്ളത്. 16 താരങ്ങളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്.ആകെ 15 മത്സരങ്ങളാണ് പ്രാഥമിക ഘട്ടത്തിൽ ഒരു താരത്തിന് ലഭിക്കുക.

Similar Posts