< Back
Cricket

Cricket
മലയാളികളായ സജന സജീവനും ആശാ ശോഭനയും ഇന്ത്യൻ ടീമിൽ
|15 April 2024 8:36 PM IST
ന്യൂഡൽഹി: മലയാളികളായ സജന സജീവനും ആശാ ശോഭനയും ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിൽ ഇടം നേടി. ബംഗ്ലദേശിനെതിരെ ഏപ്രിൽ 28 മുതൽ ആരംഭിക്കുന്ന അഞ്ചുമത്സര ട്വന്റി 20 പരമ്പരക്കുള്ള ടീമിലാണ് ഇരുവരും ഇടം പിടിച്ചത്.
തിരുവനന്തപുരം സ്വദേശിയായ ആശാ ശോഭന സ്പിൻ ആൾറൗണ്ടറാണ്. വനിത ഐ.പി.എൽ കിരീടം ചൂടിയ റോയൽ ചാലഞ്ചേഴ്സ് ടീമംഗമായിരുന്നു. വയനാട് മാനന്തവാടി സ്വദേശിനിയായ സജന മുംബൈ ഇന്ത്യൻസിനായി നടത്തിയ പ്രകടനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള മത്സരത്തിൽ അവസാന പന്തിൽ സിക്സറടിച്ച് മുംബൈ ഇന്ത്യൻസിനെ വിജയിപ്പിച്ച സജനയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഹർമൻ പ്രീത് കൗറാണ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ നയിക്കുക. സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റൻ.