< Back
Cricket
തകർത്തടിച്ച് സഞ്ജുവും സച്ചിനും; ജമ്മു കശ്മീരിനെതിരെ കേരളത്തിന് മിന്നും ജയം
Cricket

തകർത്തടിച്ച് സഞ്ജുവും സച്ചിനും; ജമ്മു കശ്മീരിനെതിരെ കേരളത്തിന് മിന്നും ജയം

Web Desk
|
20 Oct 2022 5:29 PM IST

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഈ സീസണിൽ 6 മത്സരങ്ങളാണ് കേരളം കളിച്ചത്

മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫി എലൈറ്റ് ഗ്രൂപ്പ് സിയിൽ കേരളത്തിന് വീണ്ടും ജയം. ജമ്മു കശ്മീരിനെ 62 റൺസിനാണ് കേരളം തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത് കേരളം ഉയർത്തിയ 185 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ജമ്മു കശ്മീർ 19 ഓവറിൽ 122 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയെ കേരളത്തെ തുണച്ചത് സച്ചിൻ ബേബിയുടേയും സഞ്ജു സാംസണിന്റേയും അർധ ശതകമാണ്. സഞ്ജു 56 പന്തിൽ നിന്ന് 61 റൺസ് നേടിയപ്പോൾ സച്ചിൻ ബേബി 32 പന്തിൽ നിന്ന് 62 റൺസും അടിച്ചെടുത്തു. ഇരുവരും ചേർന്ന് 90 റൺസിന്റെ കൂട്ടുകെട്ടും ഉയർത്തി.

ബൗളിങ്ങിൽ കേരളത്തിനായി ആസിഫും ബേസിൽ തമ്പിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. വൈശാഖ് ചന്ദ്രൻ രണ്ട് വിക്കറ്റും സിജിമോൻ ജോസഫ് മിഥുൻ എസ് എന്നിവർ ഓരോ വിക്കറ്റും നേടി. 30 റൺസ് എടുത്ത ശുഭം കജൂറിയയാണ് ജമ്മു കശ്മീരിന്റെ ടോപ് സ്‌കോറർ.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഈ സീസണിൽ 6 മത്സരങ്ങളാണ് കേരളം കളിച്ചത്. ഇതിൽ നാല് വിജയം നേടിയിട്ടുണ്ട്. മഹാരാഷ്ട്രയോടും സർവീസസിനോടുമാണ് കേരളം തോറ്റത്. ഇനി മേഘാലയക്ക് എതിരെയാണ് കേരളത്തിന്റെ മത്സരം.

Related Tags :
Similar Posts