< Back
Cricket
Looking forward to the Asia Cup team announcement: Sanju Samson
Cricket

ഏഷ്യാകപ്പ് ടീം പ്രഖ്യാപനം പ്രതീക്ഷയോടെ കാണുന്നു; സഞ്ജു സാംസൺ

Sports Desk
|
18 Aug 2025 1:28 PM IST

കേരളത്തിൽ നിന്ന് ഇനിയും പുതിയ താരങ്ങൾ ഉയർന്നുവരും

തിരുവനന്തപുരം: ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ പ്രഖ്യാപനത്തെ പ്രതീക്ഷയോടൊണ് കാത്തിരിക്കുകയാണെന്ന് സഞ്ജു സാംസൺ മീഡിയവണിനോട്.

കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗമാകുന്നതിൽ അതിയായ സന്തോഷമുണ്ട്. കേരളത്തിൽ നിന്നും ഇനിയും പുത്തൻ താരോദയങ്ങൾ ഉണ്ടാകുമെന്നും സഞ്ജു സാംസൺ പറഞ്ഞു. കെസിഎല്ലിന്റെ ഭാഗമാകുന്നതിൽ സന്തോഷമുണ്ട്. കളിച്ചുവളർന്ന ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വീണ്ടുമെത്തുമ്പോൾ നിരവധി ഓർമകളാണുള്ളത്.

കേരള ക്രിക്കറ്റ് ഇപ്പോൾ വലിയ മാറ്റത്തിന്റെ പാതയിലാണ്.ഇന്ത്യൻ ക്രിക്കറ്റിന്റെ ഡ്രസ്സിംഗ് റൂമിൽ പോലും കേരളത്തിലെ താരങ്ങളെ കുറിച്ച് സംസാരിക്കുന്നു. വിഘ്‌നേഷിന് ഐപിഎല്ലിലൂടെ മികച്ച അവസരമാണ് കൈവന്നത്. ഇത് തുടർന്നുകൊണ്ടുപോകാൻ ശ്രമം തുടരണമെന്നും സഞ്ജു പറഞ്ഞു. കെസിഎല്ലിന്റെ വരവോടെ കൂടുതൽ താരങ്ങൾക്ക് ഐപിഎല്ലിലേക്കടക്കം അവസരമൊരുങ്ങും. സഹോദരന്റെ ക്യാപ്റ്റൻസിയിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനൊപ്പം കളിക്കുന്നത് വലിയ സന്തോഷം നൽകുന്നതാണെന്നും സഞ്ജു പറഞ്ഞു

Related Tags :
Similar Posts