< Back
Cricket
Sanju Samson will not play against RCB even after recovering from injury - Report
Cricket

പരിക്കിൽ നിന്ന് മോചിതനായില്ല; ആർസിബിക്കെതിരെയും സഞ്ജു കളിക്കില്ല- റിപ്പോർട്ട്

Sports Desk
|
21 April 2025 6:36 PM IST

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനിടെയാണ് സഞ്ജുവിന് പരിക്കേറ്റത്

ജയ്പൂർ: ഐപിഎല്ലിൽ നിലനിൽപ്പിനായി പോരാടുന്ന രാജസ്ഥാൻ റോയൽസിന് കനത്ത തിരിച്ചടി. പരിക്ക് ഭേദമാകാത്തതിനെ തുടർന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ അടുത്ത മത്സരത്തിലും ക്യാപ്റ്റൻ സഞ്ജു സാംസൺ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. ടീമിനൊപ്പം മലയാളി താരം ബെംഗളൂരുവിലേക്ക് യാത്രപോകില്ല. വ്യാഴാഴ്ചയാണ് രാജസ്ഥാൻ-ആർസിബി മത്സരം. നിലവിൽ എട്ട് മാച്ചിൽ രണ്ട് ജയം മാത്രമുള്ള രാജസ്ഥാൻ പോയന്റ് ടേബിളിൽ എട്ടാംസ്ഥാനത്താണ്.

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനിടെയാണ് സഞ്ജു സാംസണ് പേശിവലിവ് അനുഭവപ്പെട്ടത്. തുടർന്ന് റിട്ടയേർഡ് ഹർട്ടായി താരം ക്രീസ് വിടുകയായിരുന്നു. ലഖ്‌നൗ സൂപ്പർ ജയന്റിനെതിരായ മത്സരത്തിലും സഞ്ജു കളത്തിലിറങ്ങിയില്ല. സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിലും പരാഗാണ് ടീമിനെ നയിച്ചത്. വലതു ചൂണ്ടുവിരലിനേറ്റ പരിക്കിനെ തുടർന്ന് വിക്കറ്റ്കീപ്പിങ് അനുമതി ലഭിക്കാത്തതിനെ തുടർന്ന് ഇംപാക്ട് പ്ലെയറായാണ് സഞ്ജു ഇറങ്ങിയത്. പിന്നീട് ക്യാപ്റ്റൻ സ്ഥാനത്തേക്ക് മടങ്ങിയെത്തിയ സഞ്ജുവിന് പരിക്ക് വീണ്ടും വില്ലനായെത്തുകയായിരുന്നു

'സഞ്ജു സുഖം പ്രാപിച്ചുവരികയാണെന്നും രാജസ്ഥാൻ മെഡിക്കൽ ടീമിന്റെ പരിചരണത്തിൽ തുടരുമെന്നും ടീം അധികൃതർ വ്യക്തമാക്കി. സീസണിൽ ഇതുവരെ ഏഴ് മത്സരങ്ങളിൽ നിന്നായി 224 റൺസാണ് മലയാളി താരത്തിന്റെ സമ്പാദ്യം. ഒരു അർധ സെഞ്ച്വറിയും നേടിയിട്ടുണ്ട്

Similar Posts