< Back
Cricket
india women vs australia women cricket team
Cricket

ഇന്ത്യൻ വനിതകൾക്കെതിരെ ഏഴ് വിക്കറ്റ് ജയം; ട്വന്റി 20 പരമ്പര ആസ്ത്രേലിയക്ക്

Web Desk
|
9 Jan 2024 11:07 PM IST

ഏകദിന പരമ്പരയും ആസ്ത്രേലിയ തൂത്തുവാരിയിരുന്നു

മുംബൈ: ഇന്ത്യക്കെതിരായ വനിത ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തിൽ ആസ്ത്രേലിയക്ക് ജയം. ഏഴ് വിക്കറ്റിനാണ് ജയം. ഇതോടെ പരമ്പര ആസ്ത്രേലിയ 2-1ന് സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ വനിതകൾ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ എട്ട് പന്തുകൾ ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ആസ്ത്രേലിയ ലക്ഷ്യം മറികടന്നു.

ക്യാപ്റ്റൻ അലിസ ഹീലി (38 പന്തിൽ 55 റൺസ്), ബെത് മൂണി (45 പന്തിൽ 52*) എന്നിവരുടെ ബാറ്റിങ് മികവാണ് ആസ്ത്രേലിയക്ക് തുണയായത്. ഇന്ത്യക്ക് വേണ്ടി പൂജ വസ്ട്രാകർ രണ്ടും ദീപ്തി ശർമ ഒരു വിക്കറ്റും നേടി.

റിച്ച ഘോഷിന്റെയും (34 റൺസ്) ഓപണർമാരായ ഷഫാലിയ വർമയുടെയും (26), സ്മൃതി മന്ദാനയുടെയും (29) ബാറ്റിങ് കരുത്തിലാണ് ഇന്ത്യ തരക്കേടില്ലാത്ത സ്കോർ പടുത്തുയർത്തിയത്. നേരത്തെ ഏകദിന പരമ്പരയും ആസ്ത്രേലിയൻ വനിതകൾ തൂത്തുവാരിയിരുന്നു.

Related Tags :
Similar Posts