< Back
Cricket
രോഷ പ്രകടനം കളത്തിൽ വേണ്ട, ബാറ്ററെ എറിഞ്ഞു വീഴ്ത്തിയ അഫ്രീദിക്ക് പിഴ
Cricket

രോഷ പ്രകടനം കളത്തിൽ വേണ്ട, ബാറ്ററെ എറിഞ്ഞു വീഴ്ത്തിയ അഫ്രീദിക്ക് പിഴ

Web Desk
|
22 Nov 2021 6:28 PM IST

സിക്‌സർ പറത്തിയതിനു ശേഷമുള്ള അടുത്ത പന്ത് പ്രതിരോധിച്ച് ക്രീസിൽ നിൽക്കവെയാണ് അഫീഫിനെ അഫ്രീദി എറിഞ്ഞു വീഴ്ത്തിയത്.

ബംഗ്ലാദേശ് ബാറ്റസ്മാൻ അഫീഫ് ഹുസൈനെ എറിഞ്ഞു വീഴ്ത്തിയ പാക് ബൗളർ ഷഹീൻ അഫ്രീദിക്ക് ഐസിസി പിഴ ചുമത്തി. മാച്ച് ഫീയുടെ 15 ശതമാനം പിഴയായി നൽകണം.

സംഭവത്തിൽ അന്വേഷണം നടത്തിയ ഐിസിസി അഫ്രീദിയുടെ പെരുമാറ്റം മോശമായിരുന്നുവെന്ന് കണ്ടെത്തുകയും താരത്തിന് താക്കീതും നൽകിയിട്ടുണ്ട്.

ബംഗ്ലാദേശിനെതിരായ രണ്ടാം ടി20 മത്സരത്തിനിടെയായിരുന്നു പാക് ബൗളറുടെ മോശം പെരുമാറ്റം. സിക്‌സർ പറത്തിയതിനു ശേഷമുള്ള അടുത്ത പന്ത് പ്രതിരോധിച്ച് ക്രീസിൽ നിൽക്കവെയാണ് അനാവശ്യമായി അഫീഫിനെ അഫ്രീദി എറിഞ്ഞു വീഴ്ത്തിയത്.

സിംഗിളിന് പോലും ശ്രമിക്കാതിരുന്ന ബാറ്റർക്ക് നേരെ അഫ്രീദി ദേഷ്യത്തോടെ പന്തെറിയുകയായിരുന്നുവെന്ന് വീഡിയോയിൽ വ്യക്തമാണ്. പന്ത് തട്ടി അഫീഫ് വീഴുകയും ചെയ്തു.


Similar Posts