< Back
Cricket
പാക് ടീമിൽ കളിക്കാൻ പോലും അവന് അർഹതയില്ല; അഫ്രീദിയെ വിമർശിച്ച് മുൻ പാകിസ്താൻ ക്യാപ്റ്റൻ
Cricket

'പാക് ടീമിൽ കളിക്കാൻ പോലും അവന് അർഹതയില്ല'; അഫ്രീദിയെ വിമർശിച്ച് മുൻ പാകിസ്താൻ ക്യാപ്റ്റൻ

Sports Desk
|
20 March 2026 6:15 PM IST

ലാഹോർ: പാകിസ്താൻ താരം ഷഫീൻ അഫ്രീദിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ പാകിസ്താൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫ്. ഷഹീൻ അഫ്രീദി ടി 20 ഇൻ്റർനാഷണൽ ടീമിൻ്റെ പ്ലയിങ് ഇലവനിൽ പോലും ഇടം നേടാൻ അർഹനല്ലെന്ന് ലത്തീഫ് പറഞ്ഞു. ലോകകപ്പിന് ശേഷം രാജ്യത്തിനായി മികച്ച പ്രകടനം കാഴ്ചവെക്കാൻ ആഫ്രീദിക്കായിട്ടില്ല. ഇതോടെ ആരാധകരിൽ നിന്നും വിദഗ്ധരിൽനിന്നും നിരവധി വിമർശനങ്ങളാണ് താരം നേരിട്ടത്.കഴിഞ്ഞ ടി20 ലോകകപ്പിൽ പാകിസ്താൻ സെമി കാണാതെ പുറത്താവുകയും ചെയ്തു.

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിൽ പാകിസ്താൻ ടീം ക്യാപ്റ്റൻ എന്ന നിലയിൽ ടീമിനെ വിജയിപ്പിക്കാനും അഫ്രീദിക്കായില്ല. പരമ്പരയിൽ നാണംകെട്ട തോൽവിയാണ് പാകിസ്ഥാൻ നേരിട്ടത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഒരെണ്ണം മാത്രമാണ് അവർക്ക് ജയിക്കാനായത്.

' ഏകദിന ക്യാപ്റ്റൻസിക്ക് പകരം അഫ്രീദിയെ ടി ട്വൻ്റി ടീം ക്യാപ്റ്റനാക്കാൻ ആളുകൾ ക്യാമ്പയിൻ നടത്തുന്നു. എന്നാൽ അവൻ (ഷഹീൻ അഫ്രീദി) ഒരു സ്ഥാനവും അർഹിക്കുന്നില്ല.' എന്നാണ് മുൻ പാക് ക്യാപ്റ്റൻ ലത്തീഫ് പറഞ്ഞത്.

Similar Posts