< Back
Cricket
എട്ട് വർഷങ്ങൾക്ക് ശേഷം ശിഖർ ധവാനും അയേഷ മുഖർജിയും വേർപിരിയുന്നു.
Cricket

എട്ട് വർഷങ്ങൾക്ക് ശേഷം ശിഖർ ധവാനും അയേഷ മുഖർജിയും വേർപിരിയുന്നു.

Sports Desk
|
8 Sept 2021 2:33 PM IST

അയേഷ മുഖർജി ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇക്കാര്യമറിയിച്ചത്.

ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനും ഭാര്യ അയേഷ മുഖർജിയും വേർപിരിയുന്നു. ചൊവ്വാഴ്ച്ച അയേഷ മുഖർജിയാണ് ഇക്കാര്യം തൻറെ ഇൻസ്റ്റഗ്രാം പേജിലൂടെ വ്യക്തമാക്കിയത്. 2012 ലാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. ഇതിൽ ഒരു മകനുമുണ്ട്. മെൽബണിൽ ജീവിച്ചു വളർന്ന അയേഷ മുഖർജി ഒരു അമേച്വർ ബോക്സർ കൂടെയാണ്.

' വിവാഹ മോചനം ഒരു മോശം പദപ്രയോഗമാണ്. ആദ്യ തവണ അത് സംഭവിച്ചപ്പോൾ തന്നെ എനിക്ക് വല്ലാത്ത നിരാശയും ഭയവുമായിരുന്നു. എൻ്റെ രക്ഷിതാക്കളേയും കുടുംബക്കാരെയുമൊക്കെ ഞാനന്ന് നിരാശയിലേക്ക് തള്ളിയിട്ടു. ഇപ്പോളിതാ എട്ട് വർഷങ്ങൾക്ക് ശേഷം രണ്ടാം തവണയും ഞാൻ വിവാഹ മോചിതയാവുന്നു. അങ്ങേയറ്റം വേദനാജനകവും ഭീതീതവുമാണ് ഈ അവസ്ഥ ' അയേഷ മുഖർജി പറഞ്ഞു

ശിഖർധവാൻ നിലവിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളാണ്. പരിമിത ഓവർ ഫോർമാറ്റുകളിൽ തൻ്റെ പ്രതിഭ തെളിയിച്ച ധവാൻ 2010 ലാണ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ഇന്ത്യക്കായി 145 ഏകദിനങ്ങളിലും 68 ട്വൻ്റി ട്വൻ്റി മത്സരങ്ങളിലും 34 ടെസ്റ്റുകളിലും ധവാൻ പാഡ് കെട്ടിയിട്ടുണ്ട്.

Similar Posts