< Back
Cricket

Cricket
സഞ്ജുവിനെയും ദേവ്ദത്ത് പടിക്കലിനെയും ഉള്‍പ്പെടുത്തി ശ്രീലങ്കയിലേക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു
|11 Jun 2021 7:52 AM IST
ഇന്ത്യൻ ടെസ്റ്റ് ടീം ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്നതിനാൽ ഏകദിന, ട്വന്റി20 സ്പെഷലിസ്റ്റുകൾ ഉൾപ്പെട്ട ടീമാണ് ശ്രീലങ്കയിലേക്കു പോകുന്നത്
മലയാളി താരങ്ങളായ സഞ്ജു സാംസൺ, ദേവ്ദത്ത് പടിക്കൽ തുടങ്ങിയവരെ ഉള്‍പ്പെടുത്തി ഏകദിന, ട്വന്റി20 പരമ്പരകൾ ഉൾപ്പെടുന്ന ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മുതിർന്ന താരം ശിഖർ ധവാനാണ് ഇരുപതംഗ ടീമിന്റെ ക്യാപ്റ്റൻ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അഞ്ചു താരങ്ങളെ നെറ്റ് ബോളർമാരായും ഉൾപ്പെടുത്തി. മറ്റൊരു മലയാളി താരം സന്ദീപ് വാരിയറും നെറ്റ് ബോളറായി ടീമിലുണ്ട്. ഇന്ത്യൻ ടെസ്റ്റ് ടീം ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്നതിനാൽ ഏകദിന, ട്വന്റി20 സ്പെഷലിസ്റ്റുകൾ ഉൾപ്പെട്ട ടീമാണ് ശ്രീലങ്കയിലേക്കു പോകുന്നത്.
ജൂലൈ 13ന് ആരംഭിക്കുന്ന പര്യടനത്തിൽ മൂന്നു വീതം ഏകദിന, ട്വന്റി20 മത്സരങ്ങളാണുള്ളത്. മുതിർന്ന താരങ്ങളുടെ അഭാവത്തിൽ ഒട്ടേറെ പുതുമുഖ താരങ്ങൾ ദേശീയ ടീമിലെത്തി. ഭുവനേശ്വർ കുമാറാണ് വൈസ് ക്യാപ്റ്റൻ.