< Back
Cricket
Shubman Gill, Sachin Tendulkar, IPL 2023ശുഭ്മാന്‍ ഗില്‍-സച്ചിന്‍ തെണ്ടുല്‍ക്കര്‍
Cricket

സച്ചിനൊപ്പം ഇന്നിങ്‌സ് ഓപ്പൺ ചെയ്യണം: സ്വപ്‌നം പങ്കുവെച്ച് ശുഭ്മാൻ ഗിൽ

Web Desk
|
10 April 2023 1:37 PM IST

ഏകദിന ലോകകപ്പ് ഇന്ത്യയിൽ നടക്കാനിരിക്കെ രോഹിതിന്റെ പങ്കാളിയായി ഗിൽ ഉണ്ടാകും എന്ന് ഏറക്കുറെ ഉറപ്പാണ്

അഹമ്മദാബാദ്: ഇന്ത്യയുടെ ഏകദിന ഓപ്പണിങ് സ്ഥാനം അടുത്തിടെ അരക്കിട്ടുറപ്പിച്ച കളിക്കാരാനാണ് ശുഭ്മാൻ ഗിൽ. ഏകദിന ലോകകപ്പ് ഇന്ത്യയിൽ നടക്കാനിരിക്കെ രോഹിതിന്റെ പങ്കാളിയായി ഗിൽ ഉണ്ടാകും എന്ന് ഏറക്കുറെ ഉറപ്പാണ്. അതിലേക്കുള്ള ഫോം താരത്തിൽ നിന്ന് ഉണ്ടാകുന്നുണ്ട്. ഐ.പി.എല്ലിൽ ഗുജറാത്ത്‌ ടൈറ്റൻസിന്റെ ഇന്നിങ്‌സ് ഓപ്പൺ ചെയ്യുകയെന്ന ദൗത്യവുമായാണ് ഗിൽ ഇപ്പോൾ നീങ്ങുന്നത്.

തന്റെ ഡ്രീം ഓപ്പണിങ് പങ്കാളിയെക്കുറിച്ച് പറയുകയാണ് ഗിൽ. മറ്റാരുമല്ല ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ കൂടെ ഓപ്പണിങ് ഇറങ്ങുകയെന്നതാണ് തന്റെ ആഗ്രഹമെന്ന് പറയുകയാണ് ശുഭ്മാൻ ഗിൽ. ജിയോ സിനിമയിലൂടെയായിരുന്നു ഗില്ലിന്റെ വാക്കുകൾ. അതേസമയം തുടർച്ചയായ മൂന്നാം വിജയം ലക്ഷ്യമിട്ട് എത്തിയ ഗുജറാത്തിനെ കൊൽക്കത്ത ഞെട്ടിക്കുകയായിരുന്നു. 200ലേറെ റൺസ് സ്‌കോർ ചെയ്തിട്ടും റിങ്കു സിങിന്റെ തട്ടുതകർപ്പൻ ബാറ്റിങിൽ എല്ലാം പൊളിയുകയായിരുന്നു.

അതേസമയം ഇക്കഴിഞ്ഞ ഏകദിന പരമ്പരകളിലെല്ലാം മിന്നുംഫോമിലായിരുന്നു ശുഭ്മാൻഗിൽ. ഡിസംബറിൽ കന്നി ഏകദിന സെഞ്ച്വറി താരം കണ്ടെത്തിയിരുന്നു. പിന്നാലെ ഇരട്ടസെഞ്ച്വറിയും കണ്ടെത്തി. ഏകദിനത്തിലെ ഫോം ടി20യിലും ആവർത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. രണ്ട് മത്സരങ്ങളിൽ നിന്നായി 77 റൺസാണ് ശുഭാൻ ഗിൽ നേടിയത്. ഗില്ലിലൂടെ കിരീടം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷ പങ്കുവെക്കുകയാണ് ഗുജറാത്ത് ആരാധകര്‍.



Summary- Shubman Gill Picks Sachin Tendulkar As His Dream Opening Partner

Similar Posts