< Back
Cricket
ഗ്രൗണ്ടിൽ പന്ത്രണ്ടാമനായി പാമ്പ്, കളി നിർത്തി; വീഡിയോ വൈറൽ
Cricket

ഗ്രൗണ്ടിൽ പന്ത്രണ്ടാമനായി പാമ്പ്, കളി നിർത്തി; വീഡിയോ വൈറൽ

Web Desk
|
31 July 2023 7:58 PM IST

ഉഗ്രനൊരു പാമ്പാണ് ഗാലെ ടൈറ്റൻസും ദാംബുള്ള ഓറയും തമ്മിലെ മത്സരത്തിനിടെ എത്തിയത്

കൊളംബോ: ലോകത്തിന്റെ പല ഭാഗങ്ങളിലും ടി20 ടൂർണമെന്റുകൾ സജീവമായി നടക്കുന്നുണ്ട്. പ്രമുഖ കളിക്കാരെല്ലാം ഇതിന്റെ ഭാഗമാണ്. പലവെടിക്കെട്ട് പ്രകടനങ്ങളും ഇവിടങ്ങളിൽ നിന്നും വാർത്തകളാകുന്നു.

അമേരിക്കയിലെ മേജർ ലീഗ് ക്രിക്കറ്റ് കഴിഞ്ഞ ദിവസമാണ് സമാപിച്ചത്. ഇപ്പോഴിതാ ലങ്കൻ പ്രീമിയർ ലീഗിൽ നിന്നുള്ളൊരു വാർത്ത കൗതുകമാകുന്നു. കളിക്കാരുടെ പ്രകടനം കൊണ്ടല്ല, മറിച്ച് ഗ്രൗണ്ടിലെത്തിയ അതിഥിയുടെ പേരിലാണ്. ഉഗ്രനൊരു പാമ്പാണ് ഗാലെ ടൈറ്റൻസും ദാംബുള്ള ഓറയും തമ്മിലെ മത്സരത്തിനിടെ എത്തിയത്. ദാംബുള്ളയുടെ ചേസിങിനിടെയാണ് ഗ്രൗണ്ടിലേക്ക് പന്ത്രണ്ടാമനായുള്ള പാമ്പിന്റെ വരവ്.

ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞതോടെ മത്സരം നിർത്തി. ഷാക്കിബ് അൽഹസൻ ഇക്കാര്യം അമ്പയറുടെ ശ്രദ്ധയിൽപെടുത്തുന്നുണ്ട്. പാമ്പിനെ ഗ്രൗണ്ടിന് വെളിയിലെത്തിച്ചാണ് മത്സരം തുടർന്നത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി. രസകരമായ കമന്റുകളിലൂടെ വീഡിയോ വ്യാപകമായി പങ്കുവെക്കുന്നുണ്ട്.

Similar Posts