< Back
Cricket

Cricket
ശ്രീലങ്കക്കെതിരായ ഒന്നാം ട്വൻ്റി-20 യിൽ ദക്ഷിണാഫ്രിക്കക്ക് വിജയം
|11 Sept 2021 9:51 AM IST
ദക്ഷിണാഫ്രിക്കയുടെ വിജയം 28 റണ്‍സിന്
ശ്രീലങ്കക്കെതിരായ ട്വൻ്റി -20 പരമ്പരയിലെ ഒന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്കക്ക് വിജയം. 28 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ആധിഥേയരെ തകർത്തത്. പ്രേമദാസ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വച്ച് നടന്ന മൽസരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 163 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിൽ ശ്രീലങ്കക്ക് 135 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ദക്ഷിണാഫ്രിക്കയുടെ ഐഡൻ മാർക്രമാണ് കളിയിലെ താരം. നേരത്തെ മൂന്ന് മൽസരങ്ങളടങ്ങിയ ഏകദിന പരമ്പര ശ്രീലങ്ക സ്വന്തമാക്കിയിരുന്നു.