< Back
Cricket
ബംഗ്ലാദേശിനെ അടിച്ചുവീഴ്ത്തി ശ്രീലങ്ക സൂപ്പർ ഫോറിൽ
Cricket

ബംഗ്ലാദേശിനെ അടിച്ചുവീഴ്ത്തി ശ്രീലങ്ക സൂപ്പർ ഫോറിൽ

Web Desk
|
2 Sept 2022 1:04 AM IST

ഏഷ്യാ കപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ റൺ വേട്ടയാണിത്.

ദുബൈ: ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റിൽ ബംഗ്ലാദേശിനെതിരെ തകർപ്പൻ വിജയം നേടി ശ്രീലങ്ക. രണ്ടുവിക്കറ്റിന് ബംഗ്ലാദേശിനെ കീഴടക്കിയാണ് ശ്രീലങ്ക സൂപ്പർ ഫോറിൽ ഇടം നേടിയത്.

മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് ബംഗ്ലാദേശ് നേടി. ശ്രീലങ്ക 19.2 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് നേടി വിജയക്കൊടി പാറിച്ചു. ഏഷ്യാ കപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ റൺ വേട്ടയാണിത്.

അഫീഫ് ഹൊസൈന്‍ ആണ് ബംഗ്ലാദേശ് ഇന്നിംഗ്‌സിലെ ടോപ് സ്‌കോറർ (22 പന്തിൽ 39 റൺസ്). ശ്രീലങ്കയ്‌ക്ക് വേണ്ടി കരുണരത്നെ, വാനിന്ദു ഹസരംഗ എന്നിവർ 2 വിക്കറ്റ് വീതം വീഴ്‌ത്തി. മധുശങ്ക, തീക്ഷണ, അസിത ഫെർണാണ്ടോ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു. മറുപടി ബാറ്റിംഗിൽ വിക്കറ്റ് കീപ്പർ ബാറ്റർ കുശാൽ മെൻഡിസിന്റെ തകർപ്പൻ പ്രകടനമാണ് ശ്രീലങ്കയ്‌ക്ക് ഗംഭീര വിജയം സമ്മാനിച്ചത്.

Similar Posts