< Back
Cricket
വെസ്റ്റ് ഇൻഡീസ് വീണ്ടും തോറ്റു, പുറത്ത്; ശ്രീലങ്കയ്ക്ക് രണ്ടാം ജയം
Cricket

വെസ്റ്റ് ഇൻഡീസ് വീണ്ടും തോറ്റു, പുറത്ത്; ശ്രീലങ്കയ്ക്ക് രണ്ടാം ജയം

Web Desk
|
4 Nov 2021 11:27 PM IST

ഇതോടെ വിൻഡീസ് ടൂർണമെന്റിൽ നിന്ന് പുറത്തായി. ജയിച്ചെങ്കിലും സെമി സാധ്യത ഇപ്പോഴും ലങ്കയ്ക്ക് തുലാസിലാണ്.

രണ്ടാം ജയം തേടിയിറങ്ങിയ വെസ്റ്റ്ഇൻഡീസിനെ ശ്രീലങ്ക തോൽപിച്ചു. 20 റൺസിനായിരുന്നു ലങ്കയുടെ ജയം. ഇതോടെ വിൻഡീസ് ടൂർണമെന്റിൽ നിന്ന് പുറത്തായി. ജയിച്ചെങ്കിലും സെമി സാധ്യത ഇപ്പോഴും ലങ്കയ്ക്ക് അകലെയാണ്. ശ്രീലങ്ക ഉയർത്തിയ 190 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വെസ്റ്റ്ഇൻഡീസിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.

ഷിംറോൺ ഹെറ്റ്മയറാണ് വിൻഡീസിന്റെ ടോപ് സ്‌കോറർ. 81 റൺസാണ് ഹെറ്റ്മയർ നേടിയത്. അവസാനത്തിൽ ഹെറ്റ്മയർ ആഞ്ഞു ശ്രമിച്ചെങ്കിലും സമയം കഴിഞ്ഞിരുന്നു. നിക്കോളാസ് പുരാൻ 46 റൺസ് നേടി. ബാക്കിയുള്ളവർക്കൊന്നും കാര്യമായി തിളങ്ങാനായില്ല. ശ്രീലങ്കയ്ക്കായി. 54 പന്തിൽ നിന്ന് പുറത്താകാതെ എട്ട് ഫോറും നാല് സിക്‌സറും സഹിതമാണ് ഹെറ്റ്മയർ 81 റൺസ് നേടിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലങ്ക അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ പഥും നിസ്സങ്കയുടെയും ചരിത് അസലങ്കയുടെയും മികവില്‍ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 189 റണ്‍സെടുത്തത്. 41 പന്തില്‍ നിന്ന് എട്ടു ഫോറും ഒരു സിക്‌സുമടക്കം 68 റണ്‍സെടുത്ത അലസങ്കയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. രണ്ടാം വിക്കറ്റില്‍ നിസ്സങ്കയും അസലങ്കയും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 91 റണ്‍സാണ് ലങ്കയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 41 പന്തുകള്‍ നേരിട്ട നിസ്സങ്ക അഞ്ചു ഫോറടക്കം 51 റണ്‍സെടുത്ത് പുറത്തായി.

Related Tags :
Similar Posts