< Back
Cricket
അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു, ചെന്നൈ സൂപ്പർ കിങ്സിനെതിരെ സൺ നെറ്റ്‌വർക്ക് ഹൈക്കോടതിയിൽ
Cricket

അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു, ചെന്നൈ സൂപ്പർ കിങ്സിനെതിരെ സൺ നെറ്റ്‌വർക്ക് ഹൈക്കോടതിയിൽ

Sports Desk
|
13 March 2026 4:16 PM IST

ചെന്നൈ : ഐപിഎൽ പ്രോമോ വീഡിയോകളിൽ ജയ്‌ലർ, ജയ്‌ലർ 2, കൂലി സിനിമകളിലെ ഗാനങ്ങൾ ഉപയോഗിച്ച ചെന്നൈ സൂപ്പർ കിങ്സിനെതിരെ പരാതിയുമായി സൺ നെറ്റ്‌വർക്ക്. ടീമിന്റെ ജേഴ്സി ലോഞ്ചിങ് വീഡിയോയിൽ മേൽ പറഞ്ഞ സിനിമകളിലെ ഡയലോഗ്, ബാക്ക്ഗ്രൗണ്ട് മ്യൂസിക്, ഗാനങ്ങൾ എന്നിവ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സൺ നെറ്റ്‌വർക്ക് മദ്രാസ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്. ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് തിങ്കളാഴ്ച്ച കേസ് പരിഗണിക്കും.

സീനിയർ കൗൺസിൽ ജെ രവീന്ദ്രനാണ് കേസിൽ സൺ നെറ്റ്‌വർക്കിനായി കോടതിയിൽ ഹാജരാവുന്നത്. നേരത്തെ മാർച്ച് ഒന്നിന് ചെന്നൈ പുറത്തിറക്കിയ പ്രോമോ വീഡിയോയിൽ തങ്ങളുടെ ഗാനങ്ങൾ ഉപയോഗിച്ചതിന് പിന്നാലെ സൺ നെറ്റ്‌വർക്ക് ഫ്രാൻഞ്ചൈസിക്ക് മെയ്ൽ അയച്ചിരുന്നു. ഇതിന് പിന്നാലെ ചെന്നൈ പ്രോമോ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് പിൻവലിച്ചിരുന്നു.

Similar Posts