< Back
Cricket
ഹൈദരാബാദിനെതിരെ ഡല്‍ഹിക്ക് തകര്‍പ്പന്‍ ജയം
Cricket

ഹൈദരാബാദിനെതിരെ ഡല്‍ഹിക്ക് തകര്‍പ്പന്‍ ജയം

Sports Desk
|
22 Sept 2021 11:18 PM IST

ഡല്‍ഹിയുടെ വിജയം എട്ട് വിക്കറ്റിന്

ഐ.പി.എല്ലില്‍ സണ്‍ റൈസേഴ്സ് ഹൈദരാബാദിനെതിരെ ഡെല്‍ഹി ക്യാപിറ്റല്‍സിന് 8 വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. ഹൈദരാബാദ് ഉയര്‍ത്തിയ 134 റണ്‍സ് വിജയലക്ഷ്യം രണ്ടോവര്‍ ബാക്കി നില്‍ക്കെയാണ് ഡല്‍ഹി മറികടന്നത്. പുറത്താവാതെ 47 റണ്‍സ് എടുത്ത ശ്രേയസ് അയ്യറും 35 റണ്‍സെടുത്ത ക്യാപ്റ്റന്‍ റിഷബ് പന്തും ചേര്‍ന്നാണ് ഡല്‍ഹിയിലെ വിജയത്തിലെത്തിച്ചത്. ഡല്‍ഹിക്കായി ഓപ്പണര്‍ ശിഖര്‍ ധവാന്‍ 42 റണ്‍സെടുത്തു

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഹൈദരാബാദിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഡല്‍ഹി ബൌളര്‍മാരുടെ ആധിപത്യം കണ്ട കളിയില്‍ റബാഡയും നോര്‍ജേയും അക്സര്‍ പട്ടേലും ചേര്‍ന്നാണ് ഹൈദരാബാദ് സ്കോര്‍ 134 റണ്‍സിലൊതുക്കിയത്. ആദ്യ ഓവറില്‍ തന്നെ ഡേവിഡ് വാര്‍ണറെ പൂജ്യനാക്കി മടക്കി അയച്ച നോര്‍ജെയാണ് ഡല്‍ഹിക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നീടെത്തിയ ഹൈദരാബാദിന്‍റെ ഒരു ബാറ്റ്‌സ്മാനും ഡല്‍ഹി ബൗളര്‍മാര്‍ക്ക് മേല്‍ ആധിപത്യം നേടാന്‍ സാധിച്ചില്ല. 28 റണ്‍സെടുത്ത അബ്ദുല്‍ സമദാണ് ഹൈദരാബാദിന്‍റെ ടോപ് സ്‌കോറര്‍. ഡല്‍ഹിക്ക് വേണ്ടി റബാദ മൂന്ന് വിക്കറ്റും നോര്‍ജെയും അക്ഷര്‍ പട്ടേലും രണ്ട് വിക്കറ്റ് വീതവും നേടി.


Similar Posts