< Back
Cricket
മുഷ്താഖ് അലി ട്രോഫി ; മുംബൈയെ ശാർദൂൽ താക്കൂർ നയിക്കും
Cricket

മുഷ്താഖ് അലി ട്രോഫി ; മുംബൈയെ ശാർദൂൽ താക്കൂർ നയിക്കും

Sports Desk
|
22 Nov 2025 12:23 AM IST

ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 17 അം​ഗ സ്ക്വാഡിൽ ഉൾപ്പെട്ടിട്ടുണ്ട്

മുംബൈ: നവംബർ 26 ന് തുടങ്ങുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കായുള്ള ടീമിനെ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രഖ്യാപിച്ചു. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 17 അം​ഗ സ്ക്വാഡിൽ ഉൾപ്പെട്ടിട്ടുണ്ട്. ശാർദുൽ താക്കൂറാണ് മുംബൈയെ നയിക്കുന്നത്. സർഫറസ് ഖാൻ, അജൻക്യ രഹാനെ ശിവം ദുബെ തുടങ്ങിയ താരങ്ങളും സ്ക്വാഡിൽ ഉൾപ്പെട്ടിട്ടുണ്ട്.

ശ്രേയസ് അയ്യരുടെ നേതൃത്തിൽ കഴിഞ്ഞ സീസണിൽ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ വിജയം നേടാൻ മുംബൈക്ക് സാധിച്ചിരുന്നു. വെറ്ററൻ താരമായ അജൻക്യ രഹാനെ അഞ്ച് അർധ സെഞ്ചുറികൾ ഉൾപ്പടെ 469 റൺസുമായി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. നവംബർ 26 ന് റെയിൽവേക്ക് എതിരെയാണ് മുംബൈയുടെ ആദ്യ മത്സരം

മുഷ്താഖ് അലി ട്രോഫിക്കായുള്ള മഹാരാഷ്ട്ര ടീമിനെ റിതുരാജ് ​ഗെയ്ക്വാദാണ് നയിക്കുന്നത്. ഇന്നാണ് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ ടീമിനെ പ്രഖ്യാപിച്ചത്. നവംബർ 26 ന് ജമ്മു കാശ്മീരിനെതിരെയാണ് മഹാരാഷ്ട്രയുടെ ആദ്യ മത്സരം. ഈ മാസം നടന്ന സൗത്താഫ്രിക്കക്ക് എതിരെ ഇന്ത്യ എയ്ക്കായി താരം 210 റൺസ് നേടി മിന്നും പ്രകടനം കാഴ്ച്ചവെച്ചിരുന്നു.

കർണാടകക്കായുള്ള സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ദേവദത്ത് പടിക്കലും കരുൺ നായരും ഇടം പിടിച്ചിട്ടുണ്ട്. മായങ്ക് അ​ഗർവാളാണ് ടീമിനെ നയിക്കുന്നത്. ദേവദത്ത് പടിക്കൽ നിലവിൽ ഇന്ത്യൻ ടെസ്റ്റ് ടീമിനൊപ്പമാണ് ഉളളത്. ​ഗുവാഹത്തിയിൽ നവംബർ 22 മുതൽ 26 വരെയാണ് സൗത്താഫ്രിക്കക്ക് എതിരായ ടെസ്റ്റ് പരമ്പര. അതിനാൽ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ആദ്യ മത്സരങ്ങൾ താരത്തിന് നഷ്ടമായേക്കും.

Similar Posts