< Back
Cricket
മാരക വേഗത;സ്റ്റംപ് രണ്ട് കഷ്ണമാക്കി നടരാജൻ - വീഡിയോ
Cricket

മാരക വേഗത;സ്റ്റംപ് രണ്ട് കഷ്ണമാക്കി നടരാജൻ - വീഡിയോ

Web Desk
|
21 March 2022 2:58 PM IST

24 ഐപിഎൽ മത്സരങ്ങളിൽ നിന്നായി 20 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇതിനോടകം തന്നെ എല്ലാ ടീമുകളും പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ സൺറൈസേഴ്സ് ഹൈദരാബാദിന്റെ നെറ്റ്സിലെ പരിശീലനത്തിന്റെ വീഡിയോ ഇപ്പോൾ വൈറലാകുന്നത്.സൺറൈസേഴ്സിന്റെ താരമായ ടി നടരാജന്റെ വീഡിയോയാണ് ശ്രദ്ധേയമായി മാറുന്നത്. താരം നെറ്റ്സിൽ പന്തെറിയുന്നതാണ് വീഡിയോയിൽ.

ഒറ്റ സ്റ്റംപ് വച്ച് അതിൽ ലക്ഷ്യമിട്ടാണ് നടരാജൻ ഇവിടെ പന്തെറിയുന്നത്. രണ്ട് ഷൂ വച്ച് അതിന് പിന്നിൽ ഒറ്റ സ്റ്റംപ് വച്ചാണ് താരത്തിന്റെ പരിശീലനം. പന്തെറിഞ്ഞ് ആ ഒറ്റ സ്റ്റംപ് തന്റെ മാരക പേസിൽ നടരാജൻ എറിഞ്ഞ് മുറിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്.



അവൻ നിങ്ങളുടെ കാൽ വിരലുകൾ തകർക്കില്ല, സ്റ്റംപ് എറിഞ്ഞ് മുറിക്കും- എന്ന കുറിപ്പോടെയാണ് സൺറൈസേഴ്സ് ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്. 2017ലാണ് തമിഴ്നാട് താരമായ നടരാജൻ ഐപിഎല്ലിൽ അരങ്ങേറുന്നത്. 24 ഐപിഎൽ മത്സരങ്ങളിൽ നിന്നായി 20 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.

Similar Posts