< Back
Cricket
വിയർപ്പു തുന്നിയിട്ട കുപ്പായം; ലോകകപ്പ് ടീം സെലക്ഷന് പിന്നാലെ പ്രതികരണവുമായി സഞ്ജു
Cricket

'വിയർപ്പു തുന്നിയിട്ട കുപ്പായം'; ലോകകപ്പ് ടീം സെലക്ഷന് പിന്നാലെ പ്രതികരണവുമായി സഞ്ജു

Sports Desk
|
30 April 2024 10:56 PM IST

ഈ നിമിഷം എത്രമാത്രം ആഗ്രഹിച്ചതാണെന്ന് വ്യക്തമാക്കുന്നതായിരുന്നു താരത്തിന്റെ പ്രതികരണം.

'വിയർപ്പ് തുന്നിയിട്ട കുപ്പായം'. ലോകകപ്പ് ടീം പ്രഖ്യാപനത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ മലയാളി താരം സഞ്ജു സാംസൺ പ്രതികരിച്ചത് 'മഞ്ഞുമ്മൽ ബോയ്‌സി'ലെ ഗാനം പങ്കുവെച്ചുകൊണ്ടായിരുന്നു. ഈ നിമിഷം എത്രമാത്രം ആഗ്രഹിച്ചതാണെന്ന് വ്യക്തമാക്കുന്നതായിരുന്നു താരത്തിന്റെ പ്രതികരണം. ഇന്ത്യൻ ജഴ്‌സിയിലുള്ള ചിത്രവും സഞ്ജു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.

എസ് ശ്രീശാന്തിന് ശേഷമാണ് മറ്റൊരു മലയാളി താരം ട്വന്റി 20 ലോകകപ്പ് ടീമിൽ ഇടംപിടിക്കുന്നത്. സമീപകാലത്ത് മികച്ച ഫോമിലുള്ള താരത്തെ പരിഗണിക്കുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുണ്ടായിരുന്നു. സഞ്ജുവിനൊപ്പം ഋഷഭ് പന്തിനേയും വിക്കറ്റ് കീപ്പറായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജൂണിലാണ് അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി ട്വന്റി 20 ലോകകപ്പ്. മകന്റെ ടീം പ്രവേശനത്തിൽ വൈകാരിക പ്രതികരണമാണ് പിതാവ് സാംസൺ വിശ്വനാഥ് നടത്തിയത്. അപ്രതീക്ഷിതമായി ലഭിച്ച അവസരമല്ലെന്നും മകൻ ഇത് അർഹിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Similar Posts