< Back
Cricket
77 റൺസിന് ഔൾഔട്ട്; ദക്ഷിണാഫ്രിക്കക്കെതിരെ തകർന്നടിഞ്ഞ് ശ്രീലങ്ക
Cricket

77 റൺസിന് ഔൾഔട്ട്; ദക്ഷിണാഫ്രിക്കക്കെതിരെ തകർന്നടിഞ്ഞ് ശ്രീലങ്ക

Sports Desk
|
3 Jun 2024 10:41 PM IST

ട്വന്റി 20യിൽ ശ്രീലങ്കയുടെ ഏറ്റവും കുറഞ്ഞ ടോട്ടലാണിത്.

ന്യൂയോർക്ക്: ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ മത്സരത്തിൽ ശ്രീലങ്കക്ക് ബാറ്റിങ് തകർച്ച. 19.1 ഓവറിൽ വെറും 77 റൺസിന് ഔൾഔട്ടായി. ശ്രീലങ്കയുടെ ടി20യിലെ ഏറ്റവും കുറഞ്ഞ ടോട്ടലാണിത്. പ്രോട്ടീസിനായി ആന്റിച്ച് നോർജെ നാല് വിക്കറ്റുമായി തിളങ്ങി. നാല് ഓവറിൽ 7 റൺസ് വിട്ടുകൊടുത്താണ് മുൻനിര വിക്കറ്റുകൾ തകർത്തത്. 19 റൺസ് നേടിയ കുശാൽ മെൻഡിസാണ് ലയൺസ് നിരയിലെ ടോപ് സ്‌കോറർ. ന്യൂയോർക്കിലെ നസുകൺഡ്രി ഇന്റർനാഷണൽ ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ ട്വന്റി 20യിലെ ഏറ്റവും കുറഞ്ഞ ടോട്ടലാണ് ഏഷ്യൻ ടീം കുറിച്ചത്.

കഗിസോ റബാഡെയും കേശവ് മഹാരാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. എയ്ഞ്ചലോ മാത്യൂസ് 16 റൺസും മെൻഡിസ് 11 റൺസും നേടി. പതും നിസാങ്ക (3), ക്യാപ്റ്റൻ വാനിഡു ഹസരങ്ക (0), സമരവിക്രമ (0), അസലങ്ക (6), ദസുൻ ഷനക (9), മഹേഷ് തീക്ഷണ (7*), പതിരണ (0), തുഷാര (0) എന്നിവരാണ് മറ്റു സ്‌കോറർമാർ. മറുപടി ബാറ്റിങിൽ ദക്ഷിണാഫ്രിക്കക്ക് രണ്ട് വിക്കറ്റ് നഷ്ടമായി

Similar Posts