< Back
Cricket

Babar Azam
Cricket
'ഇന്ത്യയ്‌ക്കെതിരെ മാത്രമല്ല കളി, ലോകകപ്പാണ് കളിക്കുന്നത്'; പ്രതികരിച്ച് ബാബർ അസം
|6 July 2023 6:56 PM IST
2023ലെ ഐസിസി ഏകദിന ലോകകപ്പ് ഇന്ത്യയിൽ വെച്ചാണ് നടക്കുന്നത്
ലാഹോർ: ഇന്ത്യയ്‌ക്കെതിരെ മാത്രമല്ല പാകിസ്താൻ കളിക്കുന്നതെന്നും ലോകകപ്പാണ് കളിക്കുന്നതെന്നും നായകൻ ബാബർ അസം. ഒരു ടീമിനെ മാത്രം ലക്ഷ്യമിടുന്നില്ലെന്നും ടൂർണമെൻറിലെ പത്തു ടീമുകളെയും ലക്ഷ്യമിടുന്നുവെന്നും എല്ലാവർക്കെതിരെയും നന്നായി കളിച്ച് ജയിച്ചാൽ മാത്രമേ ഫൈനലിലെത്താനാകൂവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2023ലെ ഐസിസി ഏകദിന ലോകകപ്പ് ഇന്ത്യയിൽ വെച്ചാണ് നടക്കുന്നത്. ഒക്‌ടോബർ അഞ്ച് മുതൽ നവംബർ 19വരെയാണ് ടൂർണമെൻറ്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ വെച്ച് നവംബർ 19നാണ് ഫൈനൽ.
The game is not only against India, the World Cup is being played: Babar Azam