< Back
Cricket
ആഷസ് പരമ്പര ബഹിഷ്‌കരിക്കാന്‍ ഒരുങ്ങി ഇംഗ്ലണ്ട് താരങ്ങള്‍
Cricket

ആഷസ് പരമ്പര ബഹിഷ്‌കരിക്കാന്‍ ഒരുങ്ങി ഇംഗ്ലണ്ട് താരങ്ങള്‍

Web Desk
|
16 Sept 2021 2:38 PM IST

ആഷസ് പരമ്പരക്കായി ഓസ്‌ട്രേലിയയില്‍ കഠിനമായ ബയോ ബബിള്‍ സുരക്ഷയാണ് ഒരുക്കുന്നത്

ഡിസംബര്‍ എട്ടിന് ആരംഭിക്കുന്ന ആഷസ് പരമ്പര ഇംഗ്ലണ്ട് താരങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയിലെ കഠിനമായ കോവിഡ് പ്രോട്ടോക്കോളാണ് താരങ്ങളെ പരമ്പര ബഹിഷ്‌കരിക്കാന്‍ പ്രേരിപ്പിക്കുന്നത്. ആഷസ് പരമ്പരക്കായി ഓസ്‌ട്രേലിയയില്‍ കഠിനമായ ബയോ ബബിള്‍ സുരക്ഷയാണ് ഒരുക്കുന്നത്.

നിലവില്‍ താരങ്ങള്‍ ഓസ്‌ട്രേലിയയില്‍ എത്തിയാല്‍ 14 ദിവസത്തെ ഹോട്ടല്‍ ക്വാറന്റെയ്ന്‍ പൂര്‍ത്തിയാക്കണം. ഇതാണ് താരങ്ങളെ ഒരുമിച്ച് പരമ്പര ബഹിഷ്‌കരിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രധാന കാരണം.

ഐപിഎല്ലിലും ടി20 ലോകകപ്പിലും പങ്കെടുക്കുന്ന താരങ്ങള്‍ ചുരുങ്ങിയത് നാല് മാസമെങ്കിലും ബയോ ബബിള്‍ തുടരണം. ഇത് താരങ്ങളെ മാനസികമായി തളര്‍ത്തുമെന്നും താരങ്ങള്‍ക്ക് ഭയമുണ്ട്. അതേസമയം, ഇംഗ്ലണ്ടിന്റെ രണ്ടാംനിര ടീമിനെ ഓസ്‌ട്രേലിയയില്‍ കളിപ്പിക്കാനും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് ആലോചിക്കുന്നുണ്ട്..

Similar Posts