< Back
Cricket

Cricket
അണ്ടര്‍ 19 ലോകകപ്പ്; ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍
|30 Jan 2022 12:41 AM IST
അഞ്ച് വിക്കറ്റിനാണ് ഇന്ത്യയുടെ തകര്‍പ്പന്‍ വിജയം
അണ്ടർ19 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ സെമിയിൽ പ്രവേശിച്ചു. ക്വാർട്ടറിൽ ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ തകർത്തത്. ബംഗ്ലാദേശ് ഉയർത്തിയ 112 റൺസ് വിജയലക്ഷ്യം ഇന്ത്യ 19 ഓവർ ബാക്കി നിൽക്കേ മറികടന്നു. 44 റൺസെടുത്ത ഓപ്പണർ അംഗരീഷ് രഘുവംശിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. റകീബുൽ ഹസന്‍റെ പന്തിനെ സിക്സര്‍ പറത്തി കൗശൽ താംബെയാണ് ഇന്ത്യയുടെ വിജയം റൺ നേടിയത്.
നേരത്തെ ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്റ്റൻ യാശ് ധുള്ളിന്റെ തീരുമാനത്തെ ശരി വക്കുന്നതായിരുന്നു ഇന്ത്യൻ ബൗളർമാരുടെ പ്രകടനം. സ്‌കോർ ബോർഡ് രണ്ടക്കം കടക്കും മുമ്പേ ബംഗ്ലാദേശിന് ആദ്യ വിക്കറ്റ് നഷ്ടമായി. പിന്നീട് കൃത്യമായ ഇടവേളകളിൽ ബംഗ്ലാദേശ് ബാറ്റർമാർ കൂടാരം കയറിക്കൊണ്ടേയിരുന്നു. ഇന്ത്യക്കായി രവികുമാർ 14 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.