< Back
Cricket

Cricket
പരിക്ക്: മലയാളി താരം വിഘ്‌നേഷ് പുത്തൂരിന് സീസൺ നഷ്ടമാവും, പകരക്കാരനെ കണ്ടെത്തി മുംബൈ
|1 May 2025 1:14 PM IST
മുംബൈ: മലയാളി താരം വിഘ്നേഷ് പുത്തൂർ മുംബൈ ഇന്ത്യൻസ് ടീമിൽ നിന്നും പുറത്ത്. പരിക്കാണ് 24കാരനായ മലയാളിതാരത്തിന് വിനയായത്. പകരക്കാരനായി ലെഗ് സ്പിന്നർ 31 കാരൻ രഘു ശർമയെ മുംബൈ ടീമിലെടുത്തു.
അരങ്ങേറ്റ മത്സരത്തിൽ തന്നെ മൂന്ന് വിക്കറ്റോടെ ശ്രദ്ധ നേടിയ വിഘ്‌നേഷ്, മുംബൈക്കായി അഞ്ച് മത്സരത്തിൽ നിന്ന് ആറ് വിക്കറ്റുകൾ നേടിയിരുന്നു. പകരക്കാരനായി ടീമിലെടുത്ത രഘു ശർമ, ആഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബിനും പോണ്ടിച്ചേരിക്കും വേണ്ടി ജേഴ്സിയണിഞ്ഞ താരമാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ പതിനൊന്ന് മത്സരത്തിൽ നിന്ന് 57 വിക്കറ്റുകൾ രഘു സ്വന്തമാക്കിയിട്ടുണ്ട്.
കളത്തിന് പുറത്തായെങ്കിലും വിഘ്‌നേഷ് മുംബൈ ടീമിന്റെ കൂടെ തുടരും. പരിക്ക് ഭേദമാവുന്നത് വരെ താരം മെഡിക്കൽ ടീമിന്റെ നിരീക്ഷണത്തിൽ ആയിരിക്കുമെന്നും മുംബൈ ഇന്ത്യൻസ് അറിയിച്ചു.