< Back
Cricket
വായടക്ക്; കളിക്കിടെ കോഹ്ലി-ബെയർസ്‌റ്റോ പോര് വീണ്ടും
Cricket

'വായടക്ക്'; കളിക്കിടെ കോഹ്ലി-ബെയർസ്‌റ്റോ പോര് വീണ്ടും

Web Desk
|
3 July 2022 5:46 PM IST

ഇന്നലെ ഇന്ത്യൻ ബോളർമാരെ നേരിടാൻ ഏറെ പാടുപെട്ട ബെയര്‍‌സ്റ്റോയെ ന്യൂസിലന്‍റ് താരം ടിം സൗത്തിയുടെ പേരു പറഞ്ഞ് കോഹ്ലി സ്ലഡ്ജ് ചെയ്തിരുന്നു

ബര്‍മിങ്ഹാം: എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇംഗ്ലണ്ട് ബാറ്റർ ജോണി ബെയർ സ്‌റ്റോയും വിരാട് കോഹ്ലിയും തമ്മിലുള്ള വാക് പോര് മുറുകുന്നു. ഇരു താരങ്ങളും കഴിഞ്ഞ ദിവസം നടന്ന വാക്കേറ്റം ഇന്നും മൈതാനത്ത് തുടരുന്ന കാഴ്ചയാണ് ആരാധകര്‍ കണ്ടത്.

ഇന്നലെ ഇന്ത്യൻ ബോളർമാരെ നേരിടാൻ ഏറെ പാടുപെട്ട ബെയര്‍‌സ്റ്റോയെ ന്യൂസിലന്‍റ് താരം ടിം സൗത്തിയുടെ പേരു പറഞ്ഞാണ് കോഹ്ലി സ്ലഡ്ജ് ചെയ്തതെങ്കിൽ ഇന്ന് കുറച്ചു കൂടി കടുത്ത രീതിയിലാണ് കോഹ്ലി ബെയർസ്‌റ്റോയോട് കയർത്തത്.

ഇരുവരും കയർക്കുന്നതിനിടെ അമ്പയർമാരെത്തിയാണ് രംഗം ശാന്തമാക്കിയത്. ബെയർ സ്റ്റോയോട് കയർത്ത് ഫീൽഡിങ് പൊസിഷനിലേക്ക് മടങ്ങുന്നതിനിടെ ചുണ്ടിൽ വിരൽ വച്ച് വായടക്കൂ എന്ന് കോഹ്ലി ആംഗ്യം കാണിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാമായിരുന്നു. മത്സരത്തിൽ 91 റൺസെടുത്ത് ബെയർസ്‌റ്റോ സെഞ്ച്വറിക്കരികെ പുറത്താകാതെ ക്രീസിലുണ്ട്. ഒടുവിൽ വിവരം കിട്ടുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് 200 റൺസെടുത്തിട്ടുണ്ട്.

Similar Posts