< Back
Cricket
ദ കിങ് ഈസ് ബാക്ക്; സെഞ്ച്വറി കരുത്തിൽ റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി കോഹ്‌ലി

വിരാട് കോഹ്‌ലി

Cricket

'ദ കിങ് ഈസ് ബാക്ക്'; സെഞ്ച്വറി കരുത്തിൽ റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി കോഹ്‌ലി

Web Desk
|
11 Jan 2023 7:19 PM IST

രണ്ട് സ്ഥാനം മെച്ചപ്പെടുത്തി കോഹ്‌ലി നിലവിൽ റാങ്കിങ്ങിൽ ആറാം സ്ഥാനത്താണ്

ന്യൂഡൽഹി: തുടർച്ചയായി രണ്ട് സെഞ്ച്വറി നേടിയതോടെ ഏകദിന റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ മുൻ നായകൻ വിരാട് കോഹ്‌ലി. രണ്ട് സ്ഥാനം മെച്ചപ്പെടുത്തി കോഹ്‌ലി നിലവിൽ റാങ്കിങ്ങിൽ ആറാം സ്ഥാനത്താണ്. 726 ആണ് കോഹ്‌ലിയുടെ റേറ്റിങ്.

ശ്രീലങ്കയ്‌ക്കെതിരെയുള്ള ആദ്യ ഏകദിനത്തിലെ സെഞ്ച്വറിയും കഴിഞ്ഞ മാസം ബംഗ്ലാദേശിനെതിരെ നേടിയ സെഞ്ച്വറിയുമാണ് താരത്തിന്റെ റേറ്റിങ്ങിൽ മുന്നേറ്റമുണ്ടാക്കിയത്.

നിലവിൽ 891 റേറ്റിങ്ങോടെ പാകിസ്താന്റെ ബാബർ അസമാണ് റാങ്കിങ്ങിൽ ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ളത് ദക്ഷിണാഫ്രിക്കയുടെ വാൻ ഡെർ ഡസനാണ്.മൂന്നാം സ്ഥാനത്ത് പാകിസ്താന്റെ തന്നെ താരമായ ഇമാം ഉൾ ഹഖാണ്.

വിരാട് കോഹ്‌ലിയെ കൂടാതെ ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമയാണ് ആദ്യം പത്തിലുള്ള മറ്റൊരു ഇന്ത്യൻ താരം. നിലവിൽ രോഹിത് എട്ടാം സ്ഥാനത്താണ്.

Related Tags :
Similar Posts