< Back
Cricket
Kohli in London after Sri Lanka tour; The video of standing on the street went viral
Cricket

ശ്രീലങ്കൻ പര്യടനത്തിന് ശേഷം കോഹ്‌ലി ലണ്ടനിൽ; തെരുവിൽ നിൽക്കുന്ന വീഡിയോ വൈറൽ

Sports Desk
|
16 Aug 2024 4:05 PM IST

ശ്രീലങ്കൻ പര്യടനത്തിൽ കളിച്ചെങ്കിലും താരത്തിന് പ്രതീക്ഷിച്ച ഫോമിലേക്കുയരാനായില്ല.

ലണ്ടൻ: ലോകകപ്പ് കിരീടനേട്ടത്തിന് ശേഷം ടി20 ക്രിക്കറ്റിൽ നിന്ന് ഇന്ത്യൻ താരം വിരാട് കോഹ്‌ലി വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. പിന്നീട് ശ്രീലങ്കക്കെതിരായ ഏകദിന മത്സരങ്ങളിലാണ് താരം കളത്തിലിറങ്ങിയത്. എന്നാൽ പ്രതീക്ഷിച്ചപോലെ തിളങ്ങാനായില്ല. പരമ്പര ഇന്ത്യ തോൽക്കുകയും ചെയ്തു. ആദ്യ ഏകദിനത്തിൽ 34 റൺസെടുത്ത വിരാട്, രണ്ടും മൂന്നും മത്സരങ്ങളിൽ 14,20 റൺസാണ് നേടിയത്. പരമ്പരയ്ക്ക് ശേഷം ലണ്ടനിലേക്കാണ് താരം പോയത്. ലണ്ടൻ തെരുവിലൂടെ നടന്നുപോകുന്ന കോഹ്‌ലിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായത്.

നേരത്തെയും ഇന്ത്യൻ താരത്തിന്റെ ലണ്ടനിൽ നിന്നുള്ള വീഡിയോ പ്രചരിച്ചിരുന്നു. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം കുടുംബത്തോടൊപ്പം താരം ലണ്ടനിൽ സ്ഥിരതാമസമാക്കുമെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് താരത്തിന്റെ അടിക്കടിയുള്ള ലണ്ടൻ യാത്ര. ടി20 ലോകകപ്പ് കഴിഞ്ഞ് സ്വീകരണത്തിനും ശേഷം താരം നേരെ ലണ്ടനിലേക്കാണ് പറന്നത്.

നേരത്തെ കോലിക്കൊപ്പം ലണ്ടനിലെ പള്ളിയിൽ പ്രാർഥിക്കുന്ന ചിത്രം അനുഷ്‌ക ശർമ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. രണ്ടാമത്തെ കുട്ടി അകായ്ക്ക് അനുഷ്‌ക ശർമ ജന്മം നൽകിയതും ലണ്ടനിലായിരുന്നു. ദുലീപ് ട്രോഫിക്കുള്ള ടീമിൽ നിന്ന് സീനിയർ താരങ്ങളായ വിരാട് കോഹ്ലിക്കും രോഹിത് ശർമക്കും ബി.സി.സി.ഐ ഇളവ് നൽകിയിരുന്നു. ബംഗ്ലാദേശിനെതിരായ അടുത്തമാസം നടക്കുന്ന ടെസ്റ്റ് പരമ്പരയിലായിരിക്കും ഇനി കോഹ്‌ലി ഇറങ്ങുക.

Related Tags :
Similar Posts