< Back
Cricket
കോലി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നായകസ്ഥാനവും ഒഴിയുന്നു
Cricket

കോലി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നായകസ്ഥാനവും ഒഴിയുന്നു

Web Desk
|
19 Sept 2021 11:15 PM IST

ഈ ഐപിഎല്ലിന് ശേഷം ക്ലബിന്റെ ക്യാപ്റ്റന്‍ പദവി ഒഴിയുമെന്നാണ് കോലി അറിയിച്ചിരിക്കുന്നത്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി ഐപിഎല്‍ ക്ലബായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍ സ്ഥാനവും ഒഴിയുന്നു. റോയല്‍ ചലഞ്ചേഴ്‌സിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ കോലി തന്നെയാണ് ഈ കാര്യം അറിയിച്ചത്.

ഈ ഐപിഎല്ലിന് ശേഷം ക്ലബിന്റെ ക്യാപ്റ്റന്‍ പദവി ഒഴിയുമെന്നാണ് കോലി അറിയിച്ചിരിക്കുന്നത്. എന്നാല്‍ വിരമിക്കുന്നത് വരെ ക്ലബില്‍ തന്നെ തുടരുമെന്നും കോലി പറഞ്ഞു.

ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടി20 ടീമിന്റെ നായകസ്ഥാനം ഒഴിയുമെന്ന് കോലി അറിയിച്ചിരുന്നു. ജോലിഭാരത്തെത്തുടർന്നാണ് സ്ഥാനമൊഴിയുന്നതെന്നാണ് താരം ഇന്‍സ്റ്റഗ്രാം കുറിപ്പിൽ അറിയിച്ചത്. പരിശീലകൻ രവിശാസ്ത്രി, ബിസിസിഐ നേതാക്കള്‍, സെലക്ടര്‍മാര്‍ അടക്കമുള്ളവരുമായി ചർച്ച ചെയ്ത ശേഷമാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് കോലി പറഞ്ഞു.അതേസമയം, ടെസ്റ്റിലും ഏകദിനത്തിലും നായകനായിത്തന്നെ തുടരും.


Similar Posts