< Back
Cricket
എം.എസ് ധോണി എത്തുന്നതോടെ ഇന്ത്യന്‍ ബൗളിംഗ് നിര ശക്തിപ്പെടും; വീരേന്ദര്‍ സേവാഗ്
Cricket

എം.എസ് ധോണി എത്തുന്നതോടെ ഇന്ത്യന്‍ ബൗളിംഗ് നിര ശക്തിപ്പെടും; വീരേന്ദര്‍ സേവാഗ്

Sports Desk
|
18 Sept 2021 2:59 PM IST

പരിമിത ഓവര്‍ ക്രിക്കറ്റില്‍ ധോണിയുടെ ഫീല്‍ഡ് ക്രമീകരണങ്ങള്‍ ബൗളിംഗ് യൂണിറ്റിനെ എക്കാലവും സഹായിച്ചിട്ടുണ്ടെന്ന് താരം

പരിമിത ഓവര്‍ ക്രിക്കറ്റില്‍ എം.എസ് ധോണി 'ബൗളിംഗ് ക്യാപ്റ്റനാ'ണെന്നും അദ്ദേഹത്തിന്‍റെ സാന്നിധ്യം ജസ്പ്രീത് ബുംറയടക്കമുള്ള ഇന്ത്യന്‍ ബൗളിംഗ് നിരയെ ശക്തിപ്പെടുത്തുമെന്നും മുന്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ വീരേന്ദര്‍ സേവാഗ്.

'മഹേന്ദ്ര സിംഗ് ധോണിയെ ലോകകപ്പ് ടീമിൻ്റെ ഉപദേശകനായി നിയമിച്ച തീരുമാനം എന്നെ വളരെയേറെ സന്തോഷിപ്പിച്ചു. ഒരുപാട് പേര്‍ അദ്ദേഹത്തിന്‍റെ തിരിച്ചു വരവ് ആഗ്രഹിച്ചതാണ്. ബാറ്റിംഗ് യൂണിറ്റിനെയെന്ന പോലെ ബൗളിങ്ങ് യൂനിറ്റിനെയും അദ്ദേഹത്തിൻ്റെ വരവ് ശക്തിപ്പെടുത്തും. ഏറ്റവും മികച്ച ഫീല്‍ഡ് പ്ലെയ്സ്മെന്‍റുകളാണ് അദ്ദേഹത്തിൻ്റേത്. ഇന്ത്യന്‍ ബൗളിംഗ് നിരക്കും ടീമിലെ പുതുമുഖങ്ങള്‍ക്കും അദ്ദേഹത്തിൻ്റെ ഉപദേശങ്ങള്‍ വളരെയേറെ ഗുണം ചെയ്യും.' സേവാഗ് പറഞ്ഞു.

കഴിഞ്ഞയാഴ്ച്ചയാണ് ട്വന്‍റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്‍റെ ഉപദേശകനായി ധോണിയെ ബി.സി.സി.ഐ നിയമിച്ചത്. ബി.സി.സി.ഐ യുടെ തീരുമാനത്തെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്ത് വന്നിരുന്നു.

Similar Posts