< Back
Cricket
രാഹുലിന്റെ സ്ഥാനത്ത് റിഷഭ് പന്ത് കളിക്കട്ടെ: നിർദേശവുമായി വസീംജാഫർ
Cricket

രാഹുലിന്റെ സ്ഥാനത്ത് റിഷഭ് പന്ത് കളിക്കട്ടെ: നിർദേശവുമായി വസീംജാഫർ

Web Desk
|
4 Sept 2022 3:10 PM IST

ഏഷ്യാ കപ്പില്‍ രാഹുല്‍ അത്ര മികച്ച പ്രകടനമല്ല ഇതുവരെ കാഴ്ചവെച്ചത്

മുംബൈ: ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍ കെ.എല്‍.രാഹുലിന് പകരം റിഷഭ് പന്തിനെ കളിപ്പിക്കണമെന്ന നിര്‍ദേശവുമായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസിം ജാഫര്‍. ഏഷ്യാകപ്പ്​ സൂപ്പർ ഫോറിന്റെ ആദ്യമൽസരത്തിൽ ഇന്ന്​ ഇന്ത്യയും പാകിസ്​താനും ഏറ്റുമുട്ടാനിരിക്കെയാണ് ജാഫറിന്റെ നിര്‍ദേശം. ഫൈനലിന്​ മുൻപുള്ള ട്രയൽ. ആ നിലക്കാണ്​​ ക്രിക്കറ്റ്​ ലോകം ഇന്നത്തെ ഇന്ത്യ, പാക്​ മത്സരത്തെ വിലയിരുത്തുന്നത്​.

'രാഹുല്‍ ഇതുവരെ ഫോം കണ്ടെത്തിയിട്ടില്ല, പവര്‍പ്ലേയില്‍ രാഹുലിനെക്കാള്‍ നന്നായി പന്തിന് ബാറ്റുവീശാന്‍ കഴിയും, വസീം ജാഫര്‍ പറഞ്ഞു. ക്ലാസ് പ്ലെയറാണെങ്കിലും കെ.എൽ രാഹുൽ ഇതുവരെ ഫോമിലേക്ക് എത്തിയിട്ടില്ല, എന്നെ തെറ്റിദ്ധരിക്കരുത്. നിലവിലെ ഫോമിൽ, അദ്ദേഹത്തിന് അധികം കളിക്കാനാകില്ല. അതിനാൽ തന്നെ പന്തിനെ ഓപ്പണറാക്കണം. കാരണം അദ്ദേഹം പവർപ്ലേയിലൂടെ ഇന്ത്യക്ക് വേണ്ടി മികച്ച സ്കോര്‍ കണ്ടെത്തും- വസീം ജാഫര്‍ പറഞ്ഞു.

ഏഷ്യാ കപ്പില്‍ രാഹുല്‍ അത്ര മികച്ച പ്രകടനമല്ല ഇതുവരെ കാഴ്ചവെച്ചത്. പാകിസ്താനെതിരായ ആദ്യ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായ രാഹുല്‍ ദുര്‍ബലരായ ഹോങ് കോങ്ങിനെതിരെയും ഫോം കണ്ടെത്താന്‍ കഷ്ടപ്പെട്ടു. 39 പന്തുകളില്‍ നിന്ന് 36 റണ്‍സെടുത്ത രാഹുല്‍ വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. അതേസമയം വിരാട്​ കോഹ്​ലി ഫോമിലേക്ക്​ മടങ്ങിയെത്തിയത്​ ഇന്ത്യയുടെ നേട്ടമാണ്​. അതേസമയം, പാകിസ്ഥാനെതിരായ പ്ലെയിംഗ് ഇലവനിൽ നിന്ന് പന്ത് പുറത്തായിരുന്നു. എന്നാല്‍ ഹോങ്കോങ്ങിനെതിരായ മത്സരത്തില്‍ അവസരം ലഭിച്ചിരുന്നെങ്കിലും ബാറ്റ് ചെയ്യാന്‍ കഴിഞ്ഞില്ല.

Related Tags :
Similar Posts